പാലക്കാട് ജില്ലയില്‍ 19 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്, രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് ആരോഗ്യപ്രവര്‍ത്തകർ
പാലക്കാട്: പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എകെ ബാലന് അറിയിച്ചു. ഇവരില്‍ രണ്ട് പേര് വിദേശത്ത് നിന്ന് വന്നവരാണ്. 12 പേര് മറ്റ് ജില്ലയില്‍ നിന്നും എത്തിയവരാണ്. കൂടാതെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ജോര്‍ദാന്‍, ദുബായ്, റോം ബഹ്റിന്, എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശേരി, തിരുവനന്തപുരം, എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഇന്നലെ ജില്ലയില്‍ 42 പേര് എത്തിയെന്ന് കളക്ടര്‍ അറിയിച്ചിരുന്നു,
രോഗം സ്ഥിരീകരിച്ചവരില്‍ പതിനൊന്നുകാരിയും ഉള്‍പ്പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച് കുവെറ്റില്‍ നിന്നും വന്ന ഒരാള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അബുദാബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ക്കും മുംബൈയില്‍ നിന്നു വന്ന രണ്ടുപേര്‍ക്കും ചെന്നൈയില്‍ നിന്ന് വന്ന എട്ടു പേര്‍ക്കും വാളയാര്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാള്‍ക്കും രോഗബാധിതന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ക്കുമാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ രണ്ടു പേര്‍ക്ക് രോഗം ബാധിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരം ലഭ്യമായിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പുരുഷന്മാരും 7 വനിതകളുമാണ് ഉള്ളത്.
Recommended Video
ഇന്ന്
19
പേർക്ക്
കൊവിഡ്
പോസിറ്റീവായതോടെ
പാലക്കാട്
ജില്ലയിൽ
രോഗം
സ്ഥിരീകരിച്ച്
ചികിത്സയിൽ
കഴിയുന്നവർ
മലപ്പുറം,
തൃശൂർ
സ്വദേശി
ഉൾപ്പെടെ
44
പേരായി.ഒരു
ആലത്തൂർ
സ്വദേശിയും
മങ്കര
സ്വദേശിയും
ഉൾപ്പെടെ
രണ്ടുപേർ
എറണാകുളത്തും
ഒരു
നെല്ലായ
സ്വദേശി
മഞ്ചേരിയിലും
ചികിത്സയിലുണ്ട്.