പാലക്കാട് കൊവിഡ് വാക്സിൻ എടുത്തത് 2269 പേർ; ഇന്ന് പുതുതായി 259 പേർക്ക് കൊവിഡ്
പാലക്കാട്: ജില്ലയില്‍ ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 130 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 113 പേര്‍, ഇതര സംസ്ഥാനത്ത് നി ന്നും വിദേശത്തുനിന്നുമായി വന്ന 13 പേര്‍, 3 ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 821 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പാലക്കാട് സ്വദേശികൾ - 28 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ - 18 പേർ
ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം സ്വദേശികൾ - 13 പേർ വീതം
ഷൊർണൂർ, ഒറ്റപ്പാലം സ്വദേശികൾ - 11 പേർ വീതം
നല്ലേപ്പിള്ളി സ്വദേശികൾ - 12 പേർ
അമ്പലപ്പാറ സ്വദേശികൾ - 11 പേർ
കൊപ്പം, ഷൊർണൂർ സ്വദേശികൾ -9 പേർ വീതം
അലനല്ലൂർ സ്വദേശികൾ - 8 പേർ
അയിലൂർ സ്വദേശികൾ - 7 പേർ
കരിമ്പുഴ, അകത്തേത്തറ സ്വദേശികൾ - 6 പേർ വീതം
പിരായിരി, വല്ലപ്പുഴ, ആലത്തൂർ സ്വദേശികൾ - 5 പേർ വീതം
തൃത്താല, തിരുവേഗപ്പുറ, പട്ടാമ്പി, വടക്കഞ്ചേരി, പട്ടിത്തറ, കണ്ണാടി സ്വദേശികൾ - 4 പേർ വീതം
തൃക്കടീരി, തരൂർ, വണ്ടാഴി, തേങ്കുറിശ്ശി, തച്ചനാട്ടുകര, കാവശ്ശേരി, എരിമയൂർ, വാണിയംകുളം, മുതുതല സ്വദേശികൾ - 3 പേർ വീതം
പെരുമാട്ടി, കുലുക്കല്ലൂർ, വിളയൂർ, മുണ്ടൂർ, കരിമ്പ, മുതലമട, വെള്ളിനേഴി, ഓങ്ങല്ലൂർ, കൊഴിഞ്ഞാമ്പാറ, ചളവറ, കുമരംപുത്തൂർ, ക പ്പൂർ, ചിറ്റൂർ തത്തമംഗലം നഗരസഭ സ്വദേശികൾ - 2 പേർ വീതം
കൊല്ലങ്കോട്, പറളി, കോട്ടോപ്പാടം, അഗളി, തച്ചമ്പാറ, കടമ്പഴിപ്പുറം, എരുത്തേമ്പതി, പെരിങ്ങോട്ടുകുറിശ്ശി, കണ്ണമ്പ്ര, നെല്ലായ, പരുതൂർ, മലമ്പുഴ, കൊടുവായൂർ, മരുതറോഡ്, തിരുമിറ്റക്കോട്, ലക്കിടി-പേരൂർ, കോട്ടായി, പുതുനഗരം, വടകരപ്പതി, പുതുപ്പരിയാരം, പല്ലശ്ശന, ചാലിശ്ശേരി, കുത്തനൂർ, കിഴക്കഞ്ചേരി, കൊടുമ്പ്, പൊൽപ്പുള്ളി, പൂക്കോട്ടുകാവ് സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4046 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലും, രണ്ടുപേർ വീതം കോട്ടയം, ഇടുക്കി ജില്ലകളിലും മൂന്ന് പേര്‍ ആലപ്പുഴ, 5 പേർ തിരുവനന്തപുരം ജില്ലയിലും, 21 പേര്‍ കോഴിക്കോട്, 38 പേർ തൃശ്ശൂര്‍, 48 പേർ എറണാകുളം ജില്ലകളിലും, 108 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലയില്‍ 24 കേന്ദ്രങ്ങളിലായി ഇന്ന്) കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 2269 ആരോഗ്യ പ്രവർത്തകര്‍ (514 പുരുഷൻമാരും 1755 സ്ത്രീകൾ). രജിസ്റ്റർ ചെയ്തവരിൽ 2600 പേർക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 11259 ആയി.












Click it and Unblock the Notifications