പാലക്കാട് ഇന്ന് 42 പേര്‍ക്ക് രോഗം, 684 പേര്‍ ചികിത്സയില്‍, 153 പേർക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ 684 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇന്ന് 68 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 14 പേർ വീതം കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലും 9 പേർ തൃശൂർ ജില്ലയിലും 2 പേർ കണ്ണൂർ ജില്ലയിലും ഒരാൾഒരാൾ പത്തനംതിട്ട ജില്ലയിലും ചികിത്സയിൽ ഉണ്ട്.

ഇതുവരെ 46697 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 43336 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 131 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 240 സാമ്പിളുകൾ അയച്ചു. 4695 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 3967 പേർ രോഗമുക്തി നേടി. ഇനി 2420 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 115903 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 856 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 10905 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications