അവർ വിവാഹിതരാവുന്നു; പ്രണയദിനത്തിൽ ഒന്നാവാൻ ട്രാൻസ് വ്യക്തികളായ പ്രവീണും റിഷാനയും
അതിജീവനത്തന്റെ പാതകൾ താണ്ടിവന്ന വ്യക്തികളാണ് പ്രവീണും റിഷാനയും.

പാലക്കാട്: പ്രണയം അത്രമേൽ മധുരമുള്ള മനോഹരമായ അനുഭവമാണ്. ആർക്കും ആരോടും പ്രണയം തോന്നാം. പ്രണയത്തിന് പ്രായം മതം ജാതി ലിംഗം എന്നൊന്നുമില്ല. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് തോന്നുന്ന ഇഷ്ടം. ആ വ്യക്തി തങ്ങളുടെ ജീവിതത്തിൽ പങ്കാളിയായൽ ജീവിതം കൂടുതൽ മനോഹരമാകും എന്നുതോന്നുമ്പോൾ ആ പ്രണയം വിവാഹത്തിലേക്ക് എത്തുകയും ചെയ്യും. ഈ വരുന്ന പ്രണയദിനത്തിൽ രണ്ട് വ്യക്തികൾ ഒന്നാവുകയാണ് പ്രവീണും റിഷാനയും. ഇനി ഇവർക്ക് ചെറിയ കാര്യമല്ല.. അതിജീവനത്തന്റെ പാതകൾ താണ്ടിവന്ന വ്യക്തികളാണ് പ്രവീണും റിഷാനയും. നാളെ ഇവരുടെ പ്രണയം സഫലനമാവുകയാണ്....
ട്രാൻസ് വ്യക്തികളാാണ് പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും മലപ്പുറം കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവും. ട്രാൻസ് വ്യക്തികളായത് കൊണ്ടുതന്നെ ജീവിതത്തിൽ എത്രയോ പ്രശ്നങ്ങൾ ഇവർക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ മുന്നിലെ എല്ലാ വെല്ലുവിളികളും നേരിട്ടുകൊണ്ടവbർ ജീവിതത്തിൽ വിജയിച്ചുകയറി. നാളെ പ്രണയം പൂവണിയുമ്പോൾ അത് മറ്റൊരു സന്തോഷം.
സ്വത്വം വെളിപ്പെടുത്തിയ കാലം മുതൽ വിവാഹം വരെയുള്ള ജീവിതം ഇരുവർക്കും അതിജീവനത്തിന്റെ നാളുകളായിരുന്നു. ആദ്യം എതിർത്ത വീട്ടുകാർ തെരുവിലേക്ക് ഇറക്കിവിടാതെ ചേർത്തുപിടിച്ചു. ബോഡി ബിൽഡിങ് താരമായ പ്രവീൺ 2021ൽ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു. 2022ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ് ഫൈനലിൽ മത്സരിച്ചു. നിലവിൽ സഹയാത്രികയുടെ അഡ്വക്കേസി കോഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. റിഷാന മിസ് മലബാർ പട്ടം സ്വന്തമാക്കിയിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കൊപ്പം ഇഷ്ട മേഖലയായ മോഡലിങ്ങിനും സമയം കണ്ടെത്തുന്നുണ്ട്.












Click it and Unblock the Notifications