13കാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ പിടിയില്‍

പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചതോടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു കക്കി. കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തിയതിന് ശേഷം വീട്ടിനകത്തുനിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. തൊട്ടുപിന്നാലെ കക്കി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നതായും കണ്ടു. പിന്നീട് പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയാണ് പീഡിപ്പിക്കപ്പെട്ട കാര്യം കണ്ടെത്തിയത്.
തുടര്‍ന്ന് ട്രൈബല്‍ പ്രമോട്ടറെ വിവരമറിയിക്കുകയും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാലക്കാട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിന് ക്ഷതമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ലൈംഗികാതിക്രമം, പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള പീഡനം എന്നീ വകുപ്പുകള്‍ പ്രകരാമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയ്ക്ക് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ മാനസിക വളര്‍ച്ചയെത്താത്തവരെ പരിചരിക്കുന്നവരുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications