കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് ആദിവാസി യുവതിയുടെ മൃതദേഹം
പാലക്കാട്; ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം സംസ്ക്കരിക്കാനായി വിട്ടുനൽകിയത് ആദിവാസി യുവതിയുടെ മൃതദേഹം. ജില്ലയിലെ തന്നെ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ വീട്ടുകാർക്കാണ് മൃതദേഹം മാറി നൽകിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. സംസ്കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്.

സപ്തംബർ 16 ന് തോട്ടിൽ വീണ് മരിച്ച അട്ടപ്പാടി ദോണിഗുണ്ട് സ്വദേശിനിയായ വള്ളിയുടെ മൃതദേഹം പോസ്റ്റുമാർട്ടം നടപടിക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നടപടികൾ പൂർത്തീകരിക്കുന്നതനായി രാവിലെ പോലീസ് എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം അറിയുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൊവിഡ് ബാധിച്ച് മരിച്ച പാലാക്കാട് വടക്കന്തറയിൽ ജാനകിയമ്മയുടെ മൃതദേഹത്തിന് പകരമാണ് വള്ളിയുടെ മൃതദേഹം കൈമാറിയതെന്ന് വ്യക്തമായി.
ആശുപത്രിയിലെ മോർച്ചറിൽ പരിശോധിച്ചപ്പോൾ ജാനകിയമ്മയുടെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതേസമയം കൊവിഡ് രോഗിയായതിനാൽ ആശുപത്രിയിൽ നിന്ന് ലഭിച്ച മൃതദേഹം അതുപോലെ സംസ്കരിക്കുകയായിരുന്നുവെന്ന് ജാനകിയുടെ ബന്ധുക്കൾ വ്യക്തമാക്കി. അതേസമയം ആശുപത്രി അധികൃതകരുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.












Click it and Unblock the Notifications