പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് ആദിവാസി യുവതിയുടെ മൃതദേഹം

Google Oneindia Malayalam News

പാലക്കാട്; ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം സംസ്ക്കരിക്കാനായി വിട്ടുനൽകിയത് ആദിവാസി യുവതിയുടെ മൃതദേഹം. ജില്ലയിലെ തന്നെ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ വീട്ടുകാർക്കാണ് മൃതദേഹം മാറി നൽകിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. സംസ്കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്.

covid

സപ്തംബർ 16 ന് തോട്ടിൽ വീണ് മരിച്ച അട്ടപ്പാടി ദോണിഗുണ്ട് സ്വദേശിനിയായ വള്ളിയുടെ മൃതദേഹം പോസ്റ്റുമാർട്ടം നടപടിക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നടപടികൾ പൂർത്തീകരിക്കുന്നതനായി രാവിലെ പോലീസ് എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം അറിയുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൊവിഡ് ബാധിച്ച് മരിച്ച പാലാക്കാട് വടക്കന്തറയിൽ ജാനകിയമ്മയുടെ മൃതദേഹത്തിന് പകരമാണ് വള്ളിയുടെ മൃതദേഹം കൈമാറിയതെന്ന് വ്യക്തമായി.

ആശുപത്രിയിലെ മോർച്ചറിൽ പരിശോധിച്ചപ്പോൾ ജാനകിയമ്മയുടെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതേസമയം കൊവിഡ് രോഗിയായതിനാൽ ആശുപത്രിയിൽ നിന്ന് ലഭിച്ച മൃതദേഹം അതുപോലെ സംസ്കരിക്കുകയായിരുന്നുവെന്ന് ജാനകിയുടെ ബന്ധുക്കൾ വ്യക്തമാക്കി. അതേസമയം ആശുപത്രി അധികൃതകരുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

 അവൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് കൂറുമാറിയവർ, ലജ്ജ തോന്നുന്നു.. ആഞ്ഞടിച്ച് താരങ്ങൾ അവൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് കൂറുമാറിയവർ, ലജ്ജ തോന്നുന്നു.. ആഞ്ഞടിച്ച് താരങ്ങൾ

'ദാവൂദ് ഇബ്രാഹിമിന് കൈകൊടുത്ത് നിൽക്കുന്ന അമിതാഭ് ബച്ചൻ';ചിത്രത്തിന് പിന്നിൽ'ദാവൂദ് ഇബ്രാഹിമിന് കൈകൊടുത്ത് നിൽക്കുന്ന അമിതാഭ് ബച്ചൻ';ചിത്രത്തിന് പിന്നിൽ

മധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി; മുൻ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു! തിരഞ്ഞെടുപ്പിൽ മത്സരിക്കുംമധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി; മുൻ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു! തിരഞ്ഞെടുപ്പിൽ മത്സരിക്കും

'മൂപ്പർക്ക് പേടി സ്വപ്നം ജലീലാണ്, കുറ്റിപ്പുറത്തെ കുറ്റീംപറിച്ചുള്ള ഓട്ടം; രൂക്ഷപരിഹാസവുമായി നിഷാദ്'മൂപ്പർക്ക് പേടി സ്വപ്നം ജലീലാണ്, കുറ്റിപ്പുറത്തെ കുറ്റീംപറിച്ചുള്ള ഓട്ടം; രൂക്ഷപരിഹാസവുമായി നിഷാദ്

English summary
tribal women's dead body given to another family by mistake at palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X