Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈറല്‍ പ്രണയത്തില്‍ ട്വിസ്റ്റ്!! സജിതയെ ഒളിച്ച് താമസിപ്പിച്ചത് മറ്റെവിടെയോ... റഹ്മാന്റെ കുടുംബം പറയുന്നു

പാലക്കാട്: നെന്മാറയില്‍ ഏവരെയും അതിശയിപ്പിച്ച പ്രണയിനികള്‍ പറഞ്ഞത് ശരിയോ. പത്ത് വര്‍ഷം ഒരു വീട്ടിലെ ചെറിയ മുറിയില്‍ കുടുംബാംഗങ്ങള്‍ അറിയാതെ സജിതയെ താമസിപ്പിച്ചു എന്നാണ് റഹ്മാന്‍ പറയുന്നത്. ഇത് സജതിയും ശരിവെക്കുന്നു. ആദ്യം കഥ കേട്ട പോലീസിന് അതിശയം തോന്നി. ഇവര്‍ പറയുന്നത് ശരിയാണോ എന്ന് പരിശോധിച്ചു. എല്ലാം വിശ്വസനീയമെന്ന് പോലീസിനും ബോധ്യമായി.

അതിനിടെ പ്രണയത്തില്‍ വര്‍ഗീയത കലത്തിയും പ്രചാരണമുണ്ടായി. എന്നാല്‍ ഇപ്പോള്‍ റഹ്മാന്റെ കുടുംബം പറയുന്ന വിഷയങ്ങളും ചര്‍ച്ചയാകുന്നു. കൂടാതെ വനിതാ കമ്മീഷനും ഇടപെടുകയാണ്. വിശദവിവരങ്ങള്‍ ഇങ്ങനെ...

മറ്റെവിടെയോ താമസിപ്പിച്ചു

മറ്റെവിടെയോ താമസിപ്പിച്ചു

റഹ്മാന്‍ പറയുന്നതിനോട് യോജിക്കുന്നില്ല പിതാവ് കരീമും മാതാവ് ആത്തിക്കയും. സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചിരുന്നത് എന്നാണ് ഇരുവരും പറയുന്നത്. ഇതിന് ബലമേകി പിതാവ് ഉന്നയിക്കുന്ന ചില സംശയങ്ങളുമുണ്ട്. റഹ്മാന്‍ താമസിച്ച മുറിയില്‍ നേരിയ ശബ്ദമുണ്ടായാല്‍ പോലും മറ്റു മുറിയില്‍ കേള്‍ക്കുമെന്ന് പിതാവ് പറയുന്നു.

പാതി ചുമരുള്ള മുറി

പാതി ചുമരുള്ള മുറി

പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. മുറിയില്‍ ആളുണ്ടോ എന്ന് പുറത്തുനിന്നാല്‍ തന്നെ ബോധ്യമാകും. പുറത്ത് കടക്കാന്‍ സജിത ഉപയോഗിച്ച ജനലിലെ കമ്പികള്‍ അടുത്തിടെയാണ് മാറ്റിയത്. മൂന്ന് വര്‍ഷം മുമ്പ് വീടിന്റെ മേല്‍ക്കൂര മാറ്റിയിരുന്നു. ആ സമയം മുറിയില്‍ പിതാവും സഹോദരിയുടെ മകനും കയറിയിരുന്നു. ഒരു കട്ടില്‍ പോലും മുറിയിലില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

ചെറിയ ടീപോയ് മാത്രം

ചെറിയ ടീപോയ് മാത്രം

ചെറിയ ടീപോയ് മാത്രമാണ് റഹ്മാന്റെ മുറിയിലുണ്ടായിരുന്നത്. അവിടെ ഒളിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം ബാക്കിയാണ്. ഈ ടീപ്പോയ്ക്കകത്താണ് സജിത ഒളിച്ചത് എന്ന് റഹ്മാന്‍ പറയുന്നു. റഹ്മാന് ചില മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്കായി രാത്രിയാണ് സജിത രഹസ്യമായി പുറത്തിറങ്ങിയത് എന്നും റഹ്മാന്‍ പറയുന്നു.

വനിതാ കമ്മീഷന്‍ ഇടപെട്ടു

വനിതാ കമ്മീഷന്‍ ഇടപെട്ടു

അതേസമയം, റഹ്മാനും സജിതയും തങ്ങളുടെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. പത്ത് വര്‍ഷം ഒരു സ്ത്രീയെ അടച്ചിട്ടത് എങ്ങനെ എന്ന കാര്യമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ നെന്മാറ പോലീസിനോട് റിപ്പോര്‍ട്ട് ചോദിച്ചിരിക്കുകയാണ് കമ്മീഷന്‍.

കമ്മീഷന്‍ അംഗങ്ങള്‍ നെന്മാറയിലെത്തും

കമ്മീഷന്‍ അംഗങ്ങള്‍ നെന്മാറയിലെത്തും

ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ റഹ്മാനെയും സജിതയെയും കാണാന്‍ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ എത്തും. ഇവര്‍ക്കുള്ള സംശയങ്ങള്‍ ഇരുവരോടും ചോദിച്ചറിയും. ഇത്രയും കാലം യുവതിക്ക് യാതൊരു അസുഖങ്ങളുമുണ്ടായില്ലേ എന്ന സംശയമാണ് കമ്മീഷന്‍ അംഗങ്ങള്‍ ഉന്നയിക്കുന്നത്. യുവാവിന്റെ ബന്ധുക്കളുടെ മൊഴിയും കമ്മീഷന്‍ എടുക്കും.

മതംമാറ്റം വിഷയമേയല്ല

മതംമാറ്റം വിഷയമേയല്ല

അതേസമയം, സംഭവത്തില്‍ വര്‍ഗീയ പ്രചാരണവും ഒരു ഭാഗത്ത് നടക്കുന്നു. മതംമാറ്റമാണ് ഈ പ്രചാരകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ റഹ്മാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സജിതയെ മതംമാറ്റത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്ന് റഹ്മാന്‍ പറയുന്നു. മതം നോക്കിയല്ല പ്രണയിച്ചത്. മാത്രമല്ല, അവള്‍ക്ക് ഇഷ്ടമുള്ള മത വിശ്വാസ പ്രകാരം ജീവിക്കാമെന്നും റഹ്മാന്‍ പറഞ്ഞു.

Recommended Video

cmsvideo
    Rahman's reply to love jihad controversy | Oneindia Malayalam
    സജിതയുടെ മാതാപിതാക്കള്‍ എത്തി

    സജിതയുടെ മാതാപിതാക്കള്‍ എത്തി

    അതിനിടെ സജിതയെ കാണാന്‍ അവരുടെ മാതാപിതാക്കള്‍ ഇന്ന് എത്തി. സജിതയും റഹ്മാനും താമസിക്കുന്ന വാടക വീട്ടിലാണ് വന്നത്. മകളെ ഏറെ കാലത്തിന് ശേഷം കണ്ടതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍. റഹ്മാന്റെ വീടിന് ഏകദേശം അടുത്താണ് സജിതയുടെ കുടുംബം താസിക്കുന്നത്. റഹ്മാന്റെ സഹോദരിയുടെ സുഹൃത്താണ് സജിത. ആ ബന്ധമാണ് വളര്‍ന്നതും തുടര്‍ന്നുള്ള സംഭവത്തിലേക്ക് നയിച്ചതും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+