Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഡംബര ബൈക്കുകൾ മോഷ്ടിച്ച് മാല പൊട്ടിക്കുന്ന അന്തർ സംസ്ഥാന മോഷണ സംഘത്തിലെ രണ്ട് പേർ പിടിയിൽ

പാലക്കാട്: ആഡംഭര ബൈക്കുകൾ മോഷ്ടിച്ച് അതുപയോഗിച്ച് മാലപ്പൊട്ടിച്ചു വന്നിരുന്ന സംഘത്തിലെ രണ്ടു പേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്, കോയമ്പത്തൂർ, പോത്തനൂർ, കുറിച്ചിപ്പിരിവ് സ്വദേശി റഊഫ് എന്ന മുടിയൻ റഊഫ്, കുനിയമ്പത്തൂർ സ്വദേശി റസൂൽ എന്നിവരെയാണ് പോലീസ് വലയിലാക്കിയത്.

ഇന്നലെ വൈകുന്നേരം ആഡംഭര ബൈക്കിൽ വീണ്ടും പാലക്കാട് ഭാഗത്ത് മാല പൊട്ടിക്കാൻ എത്തിയതായിരുന്നു മോഷ്ടാക്കൾ . രണ്ടാഴ്ച മുൻപ് പുതുശ്ശേരിയിൽ രാവിലെ ബസ് കാത്തുനിന്ന വീട്ടമ്മയുടെ അഞ്ചു പവൻ മാല ഇവർ കവർന്നിരുന്നു. അന്നു നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച ബൈക്കും, ഫോട്ടോയും CCTV കാമറയിൽ നിന്നും ലഭിച്ചിരുന്നു. അതുപയോഗിച്ച് അന്വേഷിച്ച് വരവേയാണ് പ്രതികളെ ഇന്നലെ പാലക്കാട് - കോഴിക്കോട് ബൈപ്പാസ് റോഡിൽ വെച്ച് പിടികൂടാനായത്. സമീപകാലത്തായി പാലക്കാട് - കോയമ്പത്തൂർ ദേശീയപാത കേന്ദ്രീകരിച്ച് നടന്നു വന്ന മാലമോഷണ സംഭവങ്ങൾ അന്വേഷിക്കുന്നതിനായി ജില്ലാ പോലീസ് മേധാവി ശിവവിക്രം IPS ന്റെ നിർദ്ദേശപ്രകാരം പാലക്കാട് DySP സാജു K എബ്രഹാമിന്റെ മേൽനോട്ടത്തിൽ, രൂപീകരിച്ച പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ നിന്നും അഞ്ചോളം മാല മോഷണ കേസ്സുകൾക്കും, മൂന്ന് ബൈക്ക് മോഷണ കേസ്സുകൾക്കും തുമ്പായി.

arrested-1537

വെസ്റ്റ് യാക്കര, തങ്കം പോസ്പിറ്റൽ റോഡിൽ വസന്തകുമാരിയുടെ 3 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല ബൈക്കിലെത്തി കവർന്നതിന് പുറമേ പുതുശ്ശേരി , കുരുടിക്കാട് സ്വദേശിനി ഗീതയുടെ മൂന്നരപ്പവൻ തൂക്കം വരുന്ന മാല കവർന്നതും അറസ്റ്റിലായ പ്രതികളാണ്. കഞ്ചിക്കോട്, ചടയൻ കാലായ്, സ്വദേശിനി ദിവ്യപ്രിയയുടെ അഞ്ചരപ്പവൻ തൂക്കം വരുന്ന മാല കവർന്നതും, പുതുശ്ശേരി നെല്ലിക്കാട് സ്വദേശിനി ഷിനിലയുടെ അഞ്ചു പവൻ തൂക്കം വരുന്ന മാല കവർന്നതും ഇതേ സംഘം തന്നെയാണ് പോലീസ് കണ്ടെത്തിയിരുന്നു.

വാളയാർ, പാമ്പൻ പള്ളം സ്വദേശിനി ഗീതയുടെ 2 പവൻ തൂക്കം വരുന്ന മാല കവർന്നതും, വെസ്റ്റ് യാക്കര സ്വദേശി ശശിധരന്റെ യമഹ ബൈക് മോഷ്ടിച്ചതും, വെസ്റ്റ് യാക്കര സ്വദേശി കിരൺ പ്രസാദിന്റെ എൻഫീൽഡ് ബുള്ളറ്റ് മോഷ്ടിച്ചതും ഉൾപ്പെടെ നിരവധി കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
കിണാശേരി സ്വദേശി കിരണിന്റെ യമഹ ബൈക് മോഷ്ടിച്ചതും തങ്ങളാണെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികൾ മാല പൊട്ടിക്കാനെത്തിയ കെടിഎം ഡ്യൂക്ക് ബൈക് കോയമ്പത്തൂരിൽ നിന്നും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു.

മോഷണമുതലുകൾ കോയമ്പത്തൂരിലെ വിവിധ സ്വർണ്ണാഭരണശാലകളിൽ വിറ്റതായി പ്രതികൾ സമ്മതിച്ചു , പ്രതികൾക്കെതിരെ തമിഴ്നാട്ടിലെ ശരവണം പട്ടി, സിങ്കനെല്ലൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസ്സുകളുണ്ട്. കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണം ആരംഭിച്ചത്. യമഹ , പൾസർ, ഡ്യൂക് എന്നീ ബൈക്കുകളിലെത്തിയാണ് മാല പൊട്ടിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുന്നതായിരിക്കും. മോഷണ സംഘത്തിലെ ബാക്കി മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം, സബ് ഇൻസ് പെക്ടർ S. അൻഷാദ്, ASI. നന്ദകുമാർ, SCPO രാധാകൃഷ്ണൻ , CP0 മാരായ നൗഷാദ് P.H , അബുത്തഹിർ , ഹിരോഷ് , സുമേഷ് , സതീഷ് ,സന്തോഷ് കുമാർ, ഡ്രൈവർ SCPO രതീഷ്, ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ S.I. S. ജലീൽ, ജയകുമാർ, C.S. സാജിദ്, R. കിഷോർ, K. അഹമ്മദ് കബീർ , R. വിനീഷ്, R. രാജീദ് , S. ഷമീർ എന്നിവരങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+