അഞ്ച് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രാജസ്ഥാൻ സ്വദേശികൾ പാലക്കാട് പിടിയിലായി
പാലക്കാട് : പൊള്ളാച്ചിയിൽ നിന്നും പാലക്കാട് വിതരണത്തിനായി കൊണ്ടു വന്ന അഞ്ച് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് രാജസ്ഥാൻ സ്വദേശികളെ ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാൻ ബിക്കാനിയ സ്വദേശി രം രത്തൻ (25), സുസാൻ ഘട്ട് സ്വദേശി വികാസ് (20) എന്നിവരെയാണ് ടൗൺ നോർത്ത് എസ് ഐ ആർ. രഞ്ജിത്തും സംഘവും ഇന്ന് രാവിലെ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനു മുൻപിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
ശരീരത്തിൽ ഒളിപ്പിച്ചാണ് പണം കൊണ്ടുവന്നത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതി മുതലുകൾ കോടതിയിൽ ഹാജരാക്കി. അഡീഷണൽ എസ് ഐ പുരുഷോത്തമൻ പിള്ള , റെയിൽവേ പോലീസ് സീനിയർ സി പി ഒ സജി അഗസ്റ്റിൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, എം സുനിൽ, കെ. അഹമ്മദ് കബീർ, ആർ വിനീഷ്, ആർ രാജീദ് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.
600 ഗ്രാം കഞ്ചാവുമായി യുവാവിനെ ടൗൺ നോർത്ത് പോലീസും അറസ്റ്റു ചെയ്തു. എറണാകുളം വൈപ്പിൻ സ്വദേശി തൗഫീഖ് (21) നെയാണ് ടൗൺ നോർത്ത് എസ്ഐ ആർ രഞ്ജിത്തും സംഘവും ഒലവക്കോട് വെച്ച് അറസ്റ്റു ചെയ്തത്. സേലത്തു നിന്നും കഞ്ചാവു മായി ഒലവക്കോട് റെയിൽവേസ്റ്റേഷനിലിറങ്ങി ബസ്സ് കയറുവാൻ വരുന്ന വഴിക്കാണ് സംശയം തോന്നിയ പോലീസ് സംഘം പ്രതിയെ പരിശോധിച്ചത്.

പരിശോധനയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് കണ്ടെത്തി. പിടിച്ചെടുത്ത കഞ്ചാവിന് 30000 രൂപ വില വരും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയിൽവേ പൊലീസ് സീനിയർ സി പി ഒ സജി അഗസ്റ്റിൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ. നന്ദകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ കിഷോർ, എം സുനിൽ, കെ അഹമ്മദ് കബീർ, ആർ വിനീഷ്, ആർ രാജീദ് , സജീന്ദ്രൻ എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.












Click it and Unblock the Notifications