പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബൈക്കിൽ കടത്തുക ആയിരുന്ന 4കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ: പിടിയിലായത് എറണാകുളം സ്വദേശികള്‍

  • By Desk
Google Oneindia Malayalam News

പാലക്കാട്: എക്സൈസ് ഇന്റെലിജൻസ് ബുറോ യും, ആലത്തൂർ റേഞ്ച്, സർക്കിൾ പാർട്ടികളും സംയുക്തമായി ആലത്തൂർ സ്വാതി ജംഗ്ഷനിൽ നടത്തിയ പരിശോധന യിൽ അതിവേഗ ബൈക്ക് ബജാജ് ഡോമിനോറിൽ കടത്തി കൊണ്ട് വന്ന 4 കിലോ ഉണക്ക കഞ്ചാവ് മായി എറണാകുളം സ്വദേശി കളായ രണ്ട് പേരെ അതി സാഹസികമായി പിടികൂടി. കളമശ്ശേരി, വെച്ചു പടി ഞ്ഞാറേതിൽ ബോസ് വർഗീസ്‌ മകൻ ദിൽസൺ (28), ആലുവ ഈസ്റ് ചീരോത്‌ വീട്ടിൽ വിജയൻ മകൻ വിനീത് (31)എന്നിവർ ആണ് പിടിയിൽ ആയത്.

<strong>പുകഴ്ത്തൽ മാത്രം കേട്ട് ശീലം, ലൈവ് പരിപാടി പാരയായി, പ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് മോദി</strong>പുകഴ്ത്തൽ മാത്രം കേട്ട് ശീലം, ലൈവ് പരിപാടി പാരയായി, പ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് മോദി

പിടിയിൽ ആയ പ്രതികൾ പോക്സോ കേസ് ഉൾപ്പടെ നിരവധി എക്സൈസ്,15 ഓളം പോലീസ് കേസുകളിൽ പ്രതികളാണ്. ആന്ത്ര പ്രാദേശിലെ നരസി പട്ടണത്തിൽ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങി വരുന്നത് എന്ന് അന്വേഷണത്തിൽ മനസിലായി. പിടിയിൽ ആയ കഞ്ചാവിന് മാർക്കെറ്റിൽ അമ്പതിനായിരം രൂപ വരെ വില വരും. അതിർത്തി പ്രദേശങ്ങളിൽ ബസ്, ട്രെയിൻ പരിശോധന കർശന മാക്കിയതിനെ തുടർന്ന് അതിവേഗ ബൈക്കുകളിൽ ധാരാളമായി കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബി രഹസ്യ വിവരം ശേഖരിച്ചു നടത്തിയ പരിശോധന യിൽ ആണ് മേൽ സ്ഥലത്ത് വെച്ചു.

ganjacase-15

അതിസാഹസികമായാണ് പ്രതികളെ പിടികൂടിയത്. പരിശോധന കണ്ടു ഹൈവേ യിൽ പ്രതികൾ കഞ്ചാവ് ഉപേക്ഷിച്ചു രക്ഷപെടാൻ ശ്രമിച്ചു എങ്കിലും വളരെ തന്ത്ര പരമായി അവരെ പുടികൂടുക ആയിരുന്നു.എക്സൈസ് ഇൻസ്‌പെക്ടർ സി .പി .മധു ,പ്രേവന്റിവ് ഓഫീസർ മാരായ സെന്തിൽകുമാർ ,രാജേഷ് കുമാർ ,യൂനിസ് , സജിത്ത് ,സജീവ്,മുരളി , സിവിൽ എക്സൈസ് ഓഫീസർ മാരായ ബൈജു ,നിമ്മി ,ഡ്രൈവർ ജ്യോതി വാസൻ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

English summary
two arrested with ganja from palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X