വൻ ലഹരിവേട്ട ;അരലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ
പാലക്കാട്; അര ലക്ഷം രൂപ വില വരുന്ന ഹഷീഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ.മലപ്പുറം വെളിയങ്കോട് നസീർ (30), തൃശൂർ ചാവക്കാട് തങ്ങൾ പടി മുആഫ് (25) എന്നിവരാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുഴൽമന്ദം പോലീസും പിടികൂടിയത്. 0 കുപ്പി ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്ന് പിടികൂടിയാത്.
കുഴൽമന്ദം വെള്ളപ്പാറ ഭാഗത്ത് ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് ഇവരെ സംബന്ധിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചത്. 5 ഗ്രാം വീതമുള്ള പത്ത് പ്ലാസ്റ്റിക് ബോട്ടിലുകളാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്.5000 രൂപക്കാണ് അഞ്ച് ഗ്രാം ഹ ഷീഷ് ഓയിൽ വിൽക്കുന്നത്.ജില്ലയിൽ ലഹരി എത്തിക്കുന്ന കണ്ണിയിലുൾപ്പെട്ടവരാണ് പ്രതികൾ.

Recommended Video

കൊച്ചി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് ലോബിയാണ് ഹഷീഷ് ഓയിൽ എത്തിച്ചു കൊടുക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.നേരത്തേ തന്നെ നിരവധി കേസിലെ പ്രതികളാണ് പിടിയിലായവർ.ആലത്തൂർ ഡിവൈഎസ്പി കെ എം ദേവസ്യ, കുഴൽമന്ദം ഇൻസ്പെക്ടർ ഇ പി രാമദാസ്, സബ് ഇൻസ്പെക്ടർ എ അനൂപ്, പ്രൊബേഷണറി എസ്ഐ സുഹൈൽ കെ, എഎസ്ഐമാരായ താജുദ്ധീൻ എസ് സുരേന്ദ്രൻ, കെ വി ജയപ്രകാശൻ, ആർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ
റഹിം മുത്തു, സൂരജ് ബാബു യു, കെ അഹമ്മദ് കബീർ, ആർ വിനീഷ്, കെ ദിലീപ്, ആർ രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications