പാലക്കാട് അടഞ്ഞ് കിടന്ന വീട്ടില്‍ പുലിക്കുട്ടികളെ കണ്ടെത്തി
പാലക്കാട്: പാലക്കാട് ഉമ്മിനിയില്‍ അടഞ്ഞുകിടന്ന വീട്ടില്‍ നിന്നും പുലിക്കുട്ടികളെ കണ്ടെത്തി. രണ്ട് പുലിക്കുട്ടികളെയാണ് കണ്ടെത്തിയത്. പുലിക്കുട്ടികളെ മൃഗാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം തള്ളപ്പുലിയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പുലിക്കുട്ടി ജനിച്ചിട്ട് അധികമായിട്ടില്ലെന്നാണ് അനുമാനം.

അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഉമ്മിനി സ്ഥിതി ചെയ്യുന്നത്. മാധവന്‍ എന്നയാളുടെ തകര്‍ന്നു കിടക്കുന്ന വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
Recommended Video
സില്‍വര്‍ലൈനില്ലെങ്കില്‍ ആരും ചത്തുപോകില്ല, ഭക്ഷണവും പാര്‍പ്പിടവും ശരിയാക്കിയിട്ട് മതി
പതിനഞ്ച് വര്‍ഷത്തോളമായി ഈ വീട് അടഞ്ഞുകിടക്കുകയാണ്. സംഭവമറിഞ്ഞ് വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications