പാലക്കാട് പാടത്ത് കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍, കാണാതായ യുവാക്കളുടേതെന്ന് സംശയം
പാലക്കാട്: പാലക്കാട് കൊടുമ്പ് പഞ്ചായത്തില്‍ പാടത്ത് കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് യുവാക്കളുടെ മൃതദേഹങ്ങളാണ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലെ പാടത്ത് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെ കാണാതായ രണ്ട് പേരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് സംശയിക്കുന്നത്.
പ്രദേശത്ത് വെളിച്ചക്കുറവ് ഉളളത് കൊണ്ട് മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെടുത്തിട്ടില്ല. ബുധനാഴ്ച തഹസീല്‍ദാരുടെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ പുറത്തേക്ക് എടുക്കുക. നിലവില്‍ പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് പ്രദേശത്ത് നാല് യുവാക്കള്‍ക്കെതിരെ കസബ പോലീസ് കേസെടുത്തിരുന്നു. കരിങ്കരപ്പുള്ളിയില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രണ്ട് യുവാക്കളെ കാണാതായതായി പോലീസിന് പിന്നീട് പരാതി ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിന് സമീപത്തുളള പാടത്ത് ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നാലെ തന്നെ സമീപത്ത് നിന്ന് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി. വൈകിട്ട് 5 മണിയോടെയാണ് പോലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.












Click it and Unblock the Notifications