Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയിൽ നിന്ന് വന്ന ട്രക്ക് ഡ്രൈവറിലൂടെ പാലക്കാട് 2 പേർക്ക് കൊവിഡ്!! 3 പേർ ചികിത്സയിൽ

പാലക്കാട്; ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 11ന് രോഗം സ്ഥിരീകരിച്ച ശ്രീകൃഷ്ണപുരം സ്വദേശിയുടെ (50 ) കൂടെയുണ്ടായിരുന്ന കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം സ്വദേശികളായ 62 ഉം 39 ഉം വയസ്സുള്ള രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നായി.

തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഉള്ള വാഹനത്തില്‍ തമിഴ്‌നാട്ടുകാരനായ ഡ്രൈവറടക്കം ഒന്‍പത് പേരടങ്ങുന്ന സംഘമായി ചെന്നൈയില്‍ നിന്ന് വന്നവരില്‍ ആണ് ഈ രണ്ടു പേര്‍ ഉള്‍പ്പെട്ടിരുന്നത്. ചെന്നൈയില്‍ ചായ കട നടത്തിയിരുന്നവരാണ് ഈ ശ്രീകൃഷ്ണപുരം സ്വദേശികള്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 24 വരെയാണ് ഇവരുടെ ചായകട പ്രവര്‍ത്തിച്ചത്.

 16-1589382451

മെയ് ആറിന് രാവിലെ ഒമ്പതിനാണ് ഇവര്‍ വാളയാര്‍ അതിര്‍ത്തിയിലൂടെ നാട്ടിലേക്ക് വന്നത്. സംഘം അവിടെ ഒരു മണിക്കൂറോളം ആരോഗ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി തങ്ങിയിരുന്നു. മാര്‍ച്ച് 11 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു.എഴ് പേരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ഒഴികെയുള്ള അഞ്ച് പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ച മൂന്ന് പേർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘത്തോടൊപ്പമുണ്ടായിരുന്ന ഡ്രൈവർ അന്ന് തന്നെ തമിഴ്നാട്ടിലേക്ക് തിരിച്ചു പോയിരുന്നു. ഈ മൂന്ന് പേർക്ക് പുറമെ പാലക്കാട്ട് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

നിലവില്‍ ജില്ലയില്‍ 6645 പേര്‍ വീടുകളിലും 32 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 6680 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനക്കായി ഇതുവരെ അയച്ച 3429 സാമ്പിളുകളില്‍ ഫലം വന്ന 3271 നെഗറ്റീവും 15 എണ്ണം പോസിറ്റീവുമാണ്. ആകെ 37169 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 30489 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 6577 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+