പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്തർ സംസ്ഥാന മോഷണ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ; തുമ്പായത് മൂന്ന് ബൈക്ക് മോഷണ കേസ്!

  • By Desk
Google Oneindia Malayalam News

പാലക്കാട്: പാലക്കാട് ടൗൺ പരിസരങ്ങളിൽ നിന്നും മൂന്ന് ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച സംഘത്തിലെ രണ്ടു പേരെ കൂടി പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്, കോയമ്പത്തൂർ, പോത്തനൂർ, കുറിച്ചിപ്പിരിവ് സ്വദേശികളായ ഷഫീഖ് റഹ്മാൻ, വ : 22, സ്വദേശി മുഹമ്മദ് റഫീഖ്, വ :22എന്നിവരെയാണ് ടൗൺ നോർത്ത് പോലീസ് വലയിലാക്കിയത്.

<strong>ജയിലിൽ നിന്ന് കൊടിസുനിയുടെ ഭീഷണി, കൊടുവള്ളി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി!</strong>ജയിലിൽ നിന്ന് കൊടിസുനിയുടെ ഭീഷണി, കൊടുവള്ളി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി!

സമീപകാലത്തായി പാലക്കാട് - കോയമ്പത്തൂർ ദേശീയപാത കേന്ദ്രീകരിച്ച് നടന്നു വന്ന മാലമോഷണ സംഭവങ്ങൾ അന്വേഷിക്കുന്നതിനായി ജില്ലാ പോലീസ് മേധാവി ശിവവിക്രം IPS ന്റെ നിർദ്ദേശപ്രകാരം പാലക്കാട് DySP സാജു K എബ്രഹാമിന്റെ മേൽനോട്ടത്തിൽ, രൂപീകരിച്ച പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ നിന്നും മൂന്ന് ബൈക്ക് മോഷണ കേസ്സുകൾക്ക് തുമ്പായി.

Palakkad bike theft case

വെസ്റ്റ് യാക്കര സ്വദേശി ശശിധരന്റെ യമഹ ബൈക് മോഷ്ടിച്ചതും, വെസ്റ്റ് യാക്കര സ്വദേശി കിരൺ പ്രസാദിന്റെ എൻഫീൽഡ് ബുള്ളറ്റ് മോഷ്ടിച്ചതും, കിണാശേരി സ്വദേശി കിരണിന്റെ യമഹ ബൈക് മോഷ്ടിച്ചതും തങ്ങളാണെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. മോഷണ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.

പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം, സബ് ഇൻസ് പെക്ടർ S. അൻഷാദ്, ASI. നന്ദകുമാർ, SCPO രാധാകൃഷ്ണൻ , CP0 മാരായ സുമേഷ് , സതീഷ് , ബിനീഷ്, നിഷാ ജ് | പ്രവീൺ ഡ്രൈവർ SCPO രതീഷ്, ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ C.S. സാജിദ്, R. കിഷോർ, K. അഹമ്മദ് കബീർ , R. വിനീഷ്, R. രാജീദ് , S. ഷമീർ എന്നിവരങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.

English summary
Two more arrested in Inter-State robbery gang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X