പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് കനത്ത മഴ തുടരുന്നു: രണ്ട് പേരെ ഒഴുക്കിൽ കാണാതായി, മണ്ണാർക്കാട് മേഖലയിൽ മഴ ശക്തം!!

Google Oneindia Malayalam News

പാലക്കാട്: പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി. കുരുത്തിച്ചാലിലാണ് സംഭവം. മലപ്പുറം ജില്ലയിലെ കാടാമ്പുഴ സ്വദേശികളായ ഇർഫാൻ, മുഹമ്മദലി എന്നിവരെയാണ് കാണാതായിട്ടുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഉൾപ്പെടെയുള്ള മേഖലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇതിനിടെയാണ് രണ്ട് പേരെ കാണാതായിട്ടുള്ളത്. അതേ സമയം അടുത്ത നാല് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒരിടവേളയ്ക്ക് ശേഷം തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തിയാർജ്ജിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്ന ശക്തമായ മഴ.

പുതിയ കാലം, പുതിയ നിര്‍മ്മാണം, പുതിയ സേവനം; 100 കോടി രൂപയുടെ 20 പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചുപുതിയ കാലം, പുതിയ നിര്‍മ്മാണം, പുതിയ സേവനം; 100 കോടി രൂപയുടെ 20 പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു

ഇതോടെ സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി,തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലിവുള്ളത്. തൃശ്ശൂർ, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ രൂപമെടുത്ത ന്യൂനമർദ്ദത്തെ തുടർന്നാണ് കേരളത്തിൽ വീണ്ടും കനത്ത മഴ ലഭിക്കുന്നത്. സംസ്ഥാനത്തെ തീര പ്രദേശങ്ങളിൽ കടൽക്ഷോഭവും രൂക്ഷമാണ്.

 rain1-157485

മത്സ്യതൊഴിലാളികളോട് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 60 കിലോമീറ്റർ വരെ ദൂരത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നത്. ഇതിന് പുറമേ സെപ്തംബർ പത്ത് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്റെയും അറിയിപ്പുണ്ട്.

English summary
Two people goes missing in Palakkad during Heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X