പാലക്കാട് രണ്ട് പൊലീസുകാര്‍ മരിച്ചനിലയില്‍; മൃതദേഹം പൊലീസ് ക്യാമ്പിന് പിന്നിലെ വയലില്‍
പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ അശോകന്, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു.
'നിഗമനങ്ങള്‍ പോര; തെളിവ് എവിടെ?'... ദിലീപ് കേസില്‍ ഇന്ന് നിര്‍ണായക ദിനം, അറസ്റ്റ് ബോധിപ്പിക്കും
വയലില്‍ രണ്ട് ഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇവരെ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേല്ക്കാനുള്ള സാധ്യതയില്ലാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ഹേമാംബിക പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം ഒരാള്‍ ഡ്യൂട്ടിലുണ്ടായിരുന്നെന്നും മറ്റൊരാള്‍ അവധിയിലായിരുന്നെന്നും പറയുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല. വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസും തയ്യാറായിട്ടില്ല. പൊലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
പൊലീസുകാരുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെന്നും ഷോക്കേറ്റുള്ള മരണമാണ് പ്രാഥമിക നഗമനമെന്ന് പാലക്കാട് ജില്ല പൊലീസ് മേധാവി ആര് വിശ്വനാത് പറഞ്ഞു. മരിച്ച രണ്ട് പേരും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. രാത്രി ഇവര്‍ മീന്‍ പിടിക്കാന്‍ പോയതെന്നാണ് സംശയം. എല്ലാം പ്രാഥമികമായ നിഗമനങ്ങളാണെന്നും സംഭവിച്ചത് എന്താണെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
200 മീറ്ററോളം അകലത്തിലാണ് രണ്ട് പേരുടെയും മൃതദേഹങ്ങള്‍ വയലില്‍ കിടന്നിരുന്നത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. അതേസമ.ം, സ്ഥലത്ത് വൈദ്യുത ലൈന്‍ പൊട്ടിവീഴുകയോ വൈദ്യുതി വേലിയോ ഇല്ല. എങ്ങനെയാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്ന കാര്യം വ്യക്തമല്ല. മരിച്ചതിന് ശേഷം വയലില്‍ കൊണ്ടിട്ടതാകാനുള്ള സാധ്യതയും പൊലീസ് കള്ളിക്കളയുന്നില്ല.