8 കിലൊ കഞ്ചാവുമായി യുവാക്കൾ പിടിയിൽ, പാലക്കാട് എക്സൈസ് വകുപ്പ് നത്തിയ പരിശോധനയിലാണ് പിടിയിലായത്...
പാലക്കാട്: എക്സൈസ് ഇന്റലിജൻസും പാലക്കാട് എക്സൈസ് സർക്കിൾ പാർട്ടിയും പാലക്കാട് എക്സൈസ് റെയിഞ്ച് പാർട്ടിയും സംയുക്തമായി പാലക്കാട് ചന്ദനഗർ കൂട്ടു പാതയിൽ വെച്ച് നടത്തിയ പരിശോധനയിൽ 8 കിലോ കഞ്ചാവുമായി 2 യുവാക്കൾ എക്സൈസിന്റെ പിടിയിൽ. തൃശൂർ മുകുന്ദപുരം സ്വദേശികളായ സന്തോഷ് മകൻ വിനു സന്തോഷ് 18 വയസ്സ് ,സന്തോഷ് മകൻ അമിത്ത് 22 വയസ്സ് എന്നിവരാണ് പിടിയിലായത്.
എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു . യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നവരാണ് പിടിയിലായവർ .

എക്സൈസ് ഇൻസ്പെക്ടർമാരായ ,എം.റിയാസ് , പി. രമേഷ് ,അസി: എക്സൈസ് ഇൻസ്പെക്ടർ എ. ഷൗക്കത്തലി ,പ്രിവന്റീവ് ഓഫിസർമാരായ വൈ. സയിദ്ദ് മുഹമ്മദ് , കെ.എസ് സജിത്ത് , സി- ശെന്തിൽകുമാർ ,വി. സജീവ് , എം. യൂണിസ് , വി.എൻ .രാജേഷ് കുമാർ ,, C N മനോജ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ കെ. അഭിലാഷ് , സി. രമേഷ് കമാർ , R.ശിവകുമാർ, സയിദ് അൽമാസ്, ഡ്രൈവർമാരായ കൃഷ്ണകുമാർ ,സത്താർ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്*












Click it and Unblock the Notifications