Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂട്ടിയിട്ട വീട്ടിൽ നിന്നും ബൈക് മോഷണം: പാലക്കാ‌ട് രണ്ട് യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: കഴിഞ്ഞ മാസം 26 ന് പുലർച്ചെ , കുറിശ്ശാംകുളം, രണ്ടാം മൈലിലുള്ള മുഹമ്മദ് റിയാസിന്റെ വീട്ടിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷണം പോയ കേസ്സുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ ജില്ലക്കാരായ രണ്ട് യുവാക്കൾ അറസ്റ്റിലായത്. ആലപ്പുഴ , കായംകുളം, തറമേൽ ഹൗസിൽ സക്കീർ , കായംകുളം, മേനാത്തറ ഹൗസിൽ സാഹിൽ എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒലവക്കോട്ട് വെച്ച് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ R. രജിത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.

പ്രതികളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിൽ നിന്നും കഴിഞ്ഞ മാസം പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ട് മോഷണക്കേസ്സുകൾക്കു കൂടി തുമ്പായി. ജനുവരി 26 ന് രാത്രി മരുത റോഡിലുള്ള ഒരു വീട്ടിൽ നിന്നും യമഹ ബൈക് മോഷ്ടിച്ചതും , അന്നേ ദിവസം തന്നെ BPL കൂട്ടുപാത ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ നിന്നും പണമടങ്ങിയ പഴ്സ് മോഷ്ടിച്ചതും പ്രതികൾ സമ്മതിച്ചു. മോഷ്ടിച്ച ബൈക്കുകൾ പോലീസ് കണ്ടെടു ത്തു.

Palakkad

സക്കീറിനെതിരെ നേരത്തെ ആലപ്പുഴ കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ കളവ് 5 ഓളം ക്രിമിനൽ കേസ്സുകൾ നിലവിലുണ്ട്. ടിയാനെതിരെ കാപ്പാ ആക്റ്റ് പ്രകാരം നടപടിക്ക് ശുപാർശ ചെയ്തിരിക്കുകയാണ്. നടപടിക്രമങ്ങൾക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ R. രഞ്ജിത്ത്, ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ SI. S.ജലീൽ, R. കിഷോർ , R. വിനീഷ്, R. രാജീദ്, ടൗൺ നോർത്ത് SCPO സുരേന്ദ്രൻ, CPO മാരായ സുരേഷ് കുമാർ , സജീന്ദ്രൻ, അനിൽ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+