4.1 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ; നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരും...
പാലക്കാട്: എക്‌സൈസ് ഇന്റലിജൻസും പാലക്കാട് എക്‌സൈസ് സർക്കിൾ ഓഫീസും സംയുക്തമായി പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ ൽ നിന്ന് 4.1 കിലോ കഞ്ചാവ് പിടികൂടി . മലപ്പുറം സ്വദേശോകളായ ,പൊന്നാനി വില്ലേജിൽ കോടതിപ്പടി ദേശത്തു കാളിയരംഗം വീട്ടിൽ മുഹമ്മദ് ഷാമിൽ (27), പൊന്നാനി ,മാരകടവ് ദേശത്തു ഏഴുകുടിയിൽ വീട്ടിൽ ഷമീം (23) എന്നിവരാണ് പിടിയിലായത് .
മലപ്പുറത്തും ,പാലക്കാടും നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരും . ആഴ്ചയിൽ ഒരു തവണ തമിഴ് നാട്ടിലെ ഈറോഡ് ൽ നിന്നും കടത്തി പാലക്കാട് മലപ്പുറം ജില്ലയിൽ വില്പനക്കാർക്ക് എത്തിച്ചു കൊടുക്കുക യാണ് . രണ്ട് വർഷം ജയിൽ ശിക്ഷ കഴിഞ്ഞ ഒരു മാസം മുന്ന് ഇറങ്ങിയ ഷാമിൽ മലപ്പുറം ജില്ലയിൽ മൊത്ത വിതരണ കാരണാണ് .

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി .കെ .സതീഷ് ,എക്‌സൈസ് ഇൻസ്‌പെക്ടർ റിയാസ് പ്രേവന്റിവ് ഓഫീസർ മാരായ രാജേഷ്‌കുമാർ ,സെന്തിൽകുമാർ ,സജിത്ത് ,സജീവ് ,സന്തോഷ് ,സിവിൽ എക്‌സൈസ് ഓഫീസർ പ്രസാദ് ഡ്രൈവർ മാരായ ജയപ്രകാശ് ,സത്താർ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു












Click it and Unblock the Notifications