പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എൽഡിഎഫ് സീറ്റ് പിടിച്ചെടുക്കണം; പാലക്കാട് ചെസ് താരത്തെ കളത്തിലിറക്കി യുഡിഎഫ്

Google Oneindia Malayalam News

പാലക്കാട്; തെരഞ്ഞെടുപ്പിലും കരുക്കൾ നീക്കാൻ ഒരുങ്ങി മുൻ ഇന്റരർ യൂണിവേഴ്സിറ്റി ചെസ് താരം പാലക്കാട് വിളയൂർ എടപ്പാലം സ്വദേശി എടി അക്ബർ.എപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് അക്ബർ ജനവിധി തേടുന്നത്. ചെസ് കളത്തിലെ വിജയം പോലെ അല്ല തെരഞ്ഞെടുപ്പെങ്കിലും ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ് അക്ബർ.

congress

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് വിളയൂർ പഞ്ചായത്തിൽ തിരഞ്ഞെടുപ്പിൽ കരുക്കൾ നീക്കാൻ ഒരുങ്ങി മുൻ യൂണിവേഴ്സിറ്റി ചെസ് താരം

ഇടതുപക്ഷത്തിന് സിറ്റിംഗ് സീറ്റ് ആണ് പതിനഞ്ചാം വാർഡ് .എന്ത് വിലകൊടുത്തും വാർഡ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്ബർ അങ്കത്തട്ടിൽ ഇറങ്ങിയിരിക്കുന്നത്. രാജ്യത്തെ വിവിധ ഇടങ്ങളിൽ അന്താരാഷ്ട്ര ഫെഡറേഷൻ നേതൃത്വത്തിൽ നടക്കുന്ന പല മത്സരങ്ങളിലും പങ്കെടുത്ത താരമാണ് അക്ബർ.

കാലിക്കറ്റ് സർവകലാശാല ചെസ് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയാണ് അക്ബർ.കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പരിശീലന രംഗത്ത് ആണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത് സെവൻസ് ഫുട്ബോൾ മത്സരങ്ങളിൽ റഫറിയായി അക്ബർ പോകാറുണ്ട്. കാലങ്ങളായി എൽഡിഎഫ് ജയിച്ചു വരുന്ന പതിനഞ്ചാം വാർഡിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മുജീബ് കരുവാൻ കുഴിയും ബിജെപി സ്ഥാനാർഥിയായി എൻ ശിവരാജുവും വാർഡിൽ ജനവിധി തേടുന്നു. ഡിസംബർ 14 നാണ് ഇവിടെ വോട്ടെടുപ്പ്.

ജില്ലയിലെ രാഷ്ട്രീയ ചിത്രം

പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.

 ഗോള്‍വാള്‍ക്കറിന് ശാസ്ത്രവുമായി എന്ത് ബന്ധം? ക്യാമ്പസിന് ഇടേണ്ട പേര് നിർദ്ദേശിച്ച് തരൂർ ഗോള്‍വാള്‍ക്കറിന് ശാസ്ത്രവുമായി എന്ത് ബന്ധം? ക്യാമ്പസിന് ഇടേണ്ട പേര് നിർദ്ദേശിച്ച് തരൂർ

തദ്ദേശ തിരഞ്ഞെടുപ്പ്; കൊപ്പം പഞ്ചായത്തിൽ യുഡിഎഫ് കൺവെൻഷൻ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തുതദ്ദേശ തിരഞ്ഞെടുപ്പ്; കൊപ്പം പഞ്ചായത്തിൽ യുഡിഎഫ് കൺവെൻഷൻ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു

പിണറായിയുടെ മുഖം കണ്ടാല്‍ ജനം വോട്ട് ചെയ്യില്ലെന്ന് ഇടതു മുന്നണിക്ക് ഭയം, പരിഹസിച്ച് രമേശ് ചെന്നിത്തലപിണറായിയുടെ മുഖം കണ്ടാല്‍ ജനം വോട്ട് ചെയ്യില്ലെന്ന് ഇടതു മുന്നണിക്ക് ഭയം, പരിഹസിച്ച് രമേശ് ചെന്നിത്തല

English summary
udf contest chess champion in palakkad against ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X