പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഹ്‌സിന്‍ മണ്ണാര്‍ക്കാട്ടേക്കില്ല; മലമ്പുഴയില്‍ കൃഷ്ണദാസ്, ഷംസുദ്ദീനെ മാറ്റരുത്... പാലക്കാട് സീറ്റ് ചര്‍ച്ച

Google Oneindia Malayalam News

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ സീറ്റ് ചര്‍ച്ചകളിലാണ് പ്രമുഖ മുന്നണികളെല്ലാം. പരിചയ സമ്പന്നരെയും യുവജനങ്ങളെയും ഇടകലര്‍ത്തിയുള്ള സ്ഥാനാര്‍ഥി പട്ടികയാണ് ഒരുങ്ങുന്നത്. വിഎസ് അച്യുതാനന്ദനും എകെ ബാലനും മാറി നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പില്‍ ചില വച്ചുമാറലുകള്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്.

ഷാഫി പറമ്പില്‍, വിടി ബല്‍റാം, എന്‍ ഷംസുദ്ദീന്‍, മുഹമ്മദ് മുഹ്‌സിന്‍ തുടങ്ങിയ യുവ നേതാക്കള്‍ വിവിധ മുന്നണികളെ പ്രതിനിധീകരിക്കുമെന്ന് ഉറപ്പായി. ഷംസുദ്ദീനെ ജന്മനാടായ തിരൂരിലേക്ക് മാറ്റുമെന്നും പ്രചാരണമുണ്ട്. മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഇങ്ങനെ....

മലമ്പുഴയില്‍ മൂന്നുപേര്‍ പരിഗണനയില്‍

മലമ്പുഴയില്‍ മൂന്നുപേര്‍ പരിഗണനയില്‍

വിഎസ് അച്യുതാനനന്ദന്‍ മല്‍സരിക്കില്ല. മുന്‍ എംപി എന്‍എന്‍ കൃഷ്ണദാസ് മലമ്പുഴയില്‍ മല്‍സരിക്കുമെന്നാണ് സൂചന. എംബി രാജേഷിന് മലമ്പുഴയില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ട്. തൃത്താലയിലാണ് രാജേഷ് മല്‍സരിക്കുക എന്നും കേള്‍ക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്റെ പേരും മലമ്പുഴയില്‍ പറയുന്നുണ്ട്. പുതുശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസിനാണ് മലമ്പുഴ മണ്ഡലത്തിന്റെ ചുമതല സിപിഎം നല്‍കിയിട്ടുള്ളത്.

പികെ ശശി നല്‍കുന്ന സൂചന

പികെ ശശി നല്‍കുന്ന സൂചന

സികെ രാജേന്ദ്രന്റെ പേര് ഷൊര്‍ണൂര്‍ മണ്ഡലത്തിലും ചര്‍ച്ച ചെയ്യുന്നുണ്ട്. പികെ ശശി ഷൊര്‍ണൂരില്‍ മല്‍സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തന്റെ ശരിയും തെറ്റും പാര്‍ട്ടി തീരുമാനിക്കട്ടെ എന്നാണ് ലൈംഗിക ആരോപണ കേസില്‍ ശശി മാധ്യമങ്ങളോട് പറഞ്ഞത്. രാഷ്ട്രീയ ജീവിതത്തില്‍ നിരാശപ്പെടേണ്ടതൊന്നും ചെയ്തിട്ടില്ലെന്നും ശശി പറയുന്നു.

തരൂര്‍, ആലത്തൂര്‍, നെന്മാറ

തരൂര്‍, ആലത്തൂര്‍, നെന്മാറ

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പാലക്കാട് ജില്ലയില്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. എകെ ബാലന്‍ നാല് തവണ എംഎല്‍എ ആയ വ്യക്തിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം മല്‍സര രംഗത്തുണ്ടാകില്ല. പകരം വിജയരാഘവന്‍ തരൂരില്‍ സ്ഥാനാര്‍ഥിയായേക്കും. തരൂരില്‍ കെ ശാന്തകുമാരിയുടെ പേരും പരിഗണനയിലുണ്ട്. കെ ബാബു നെന്മാറയിലും കെഡി പ്രസേന്നന്‍ ആലത്തൂരിലും സിപിഎം സ്ഥാനാര്‍ഥികളായുണ്ടാകുമെന്നാണ് വിവരം.

മുഹ്‌സിന്‍ പോകരുത്

മുഹ്‌സിന്‍ പോകരുത്

പട്ടാമ്പില്‍ മുഹമ്മദ് മുഹ്‌സിന്‍ സിപിഐ സ്ഥാനാര്‍ഥിയായി തുടരണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ശക്തമാണ്. അതേസമയം, മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ മുഹ്‌സിനെ മല്‍സരിപ്പിക്കണമെന്നും ആവശ്യമുണ്ട്. മുഹ്‌സിന്‍ മാറിയാല്‍ ഒരുപക്ഷേ പട്ടാമ്പി മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന ആശങ്കയും സിപിഐയ്ക്കുണ്ട്. ഐസക് വര്‍ഗീസ്, ജോസ് ബേബി എന്നിവരുടെ പേരുകള്‍ മണ്ണാര്‍ക്കാട് സിപിഐ പരിഗണിക്കുന്നു.

ഷംസുദ്ദീന്‍ ജന്മനാട്ടിലേക്ക് പോകുമോ

ഷംസുദ്ദീന്‍ ജന്മനാട്ടിലേക്ക് പോകുമോ

യുഡിഎഫ് സ്ഥാനാര്‍ഥിയായി മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീന്‍ തന്നെ വേണമെന്ന് മുസ്ലിം ലീഗില്‍ ആവശ്യമുണ്ട്. ഷംസുദ്ദീന്‍ മാറിയാല്‍ മണ്ഡലം നഷ്ടപ്പെട്ടേക്കുമെന്നും അവര്‍ പറയുന്നു. അതേസമയം, ഷംസുദ്ദീന്‍ ജന്മനാടായ തിരൂരില്‍ മല്‍സരിക്കുമെന്നും കേള്‍ക്കുന്നു. എസ് മമ്മൂട്ടി മാറുമെന്നും ഷംസുദ്ദീന്‍ തിരൂരിലെത്തുമെന്നുമാണ് സൂചനകള്‍.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഷാഫി പറമ്പില്‍ തന്നെയായിരിക്കും. തൃത്താലയില്‍ വിടി ബല്‍റാമും മല്‍സരിക്കും. പട്ടാമ്പിയില്‍ സിപി മുഹമ്മദ് മല്‍സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പട്ടാമ്പി സീറ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫിറോസ് ബാബു ഷൊര്‍ണൂരില്‍ മല്‍സരിച്ചേക്കും. സരിന്‍ ആയിരിക്കും ഒറ്റപ്പാലത്ത് എന്ന് കേള്‍ക്കുന്നു.

ബിജെപിക്ക് പ്രതീക്ഷ

ബിജെപിക്ക് പ്രതീക്ഷ

മലമ്പുഴയില്‍ ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍ എത്തും. ഹിന്ദുഐക്യ വേദി നേതാവ് കെപി ശശികലയുടെയും ബിജെപി വക്താവ് സന്ദീപ് വാര്യരുടെയും പേരുകളാണ് പാലക്കാട് പരിഗണിക്കുന്നത്. ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് പാലക്കാട്. ഇവിടെ ബിജെപി വലിയ പ്രതീക്ഷയിലാണ് ഇറങ്ങുന്നത്.

നെന്മാറ സിഎംപിക്ക് കൈമാറുമോ

നെന്മാറ സിഎംപിക്ക് കൈമാറുമോ

നെന്മാറ മണ്ഡലം കോണ്‍ഗ്രസ് സിഎംപിക്ക് കൈമാറിയേക്കും. സിഎംപി മണ്ഡലം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പാര്‍ട്ടി മല്‍സരിച്ചിരുന്ന മണ്ഡലമാണിത്. സിഎംപി നേതാവ് സിഎന്‍ വിജയകൃഷ്ണനാകും സ്ഥാനാര്‍ഥി എന്നാണ് കേള്‍ക്കുന്നത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. അവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.

English summary
UDF, LDF and NDA Candidates discussion at final stage in Palakkad district in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X