പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപിയുടെ ഏക കോട്ടയും ഇത്തവണ വീഴും; പാലക്കാട് 36 ലേറെ സീറ്റുകള്‍ നേടുമെന്ന് യുഡിഎഫ്

Google Oneindia Malayalam News

പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കുന്തോറും പാലക്കാട് നഗരസഭയില്‍ മൂന്ന് മുന്നണികളുടേയും ആശങ്ക ഒരു പോലെ വര്‍ധിക്കുകയാണ്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ബിജെപിക്ക് ആദ്യമായി ഭരണം ലഭിച്ച നഗരസഭയാണ് പാലക്കാട്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഒരു പോലെ ഞെട്ടിച്ച് ബിജെപി മുന്നേറുകയായിരുന്നു. 52 അംഗ നഗരസഭാ കൗണ്‍സിലില്‍ 24 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. യുഡിഎഫിന് 18. എല്‍ഡിഎഫിന് 9, വെല്‍ഫയര്‍ പാര്‍ട്ടിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു മറ്റ് കക്ഷി നില.

പാലക്കാട് നഗരസഭയില്‍

പാലക്കാട് നഗരസഭയില്‍

ആര്‍ക്കും കേവലം ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥയില്‍ ഏറ്റവും വിലിയ ഒറ്റകക്ഷിയാ ബിജെപി അധികാരം പിടിക്കുകയായിരുന്നു. പിന്നീടും യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഒരു കോണ്‍ഗ്രസ് അംഗത്തെ കൂറുമാറ്റി ഈ നീക്കത്തെ ഭരണകക്ഷി തടയുകയായിരുന്നു. ഇത്തവണ മൂന്ന് മൂന്നണികളും ഒരു പോലെ ഭരണത്തില്‍ പ്രതീക്ഷ വെക്കുമ്പോള്‍ പോരാട്ടവും ശക്തമാവുന്നു.

മത്സരഫലം നിര്‍ണയിക്കുക

മത്സരഫലം നിര്‍ണയിക്കുക


പത്തോളം വാര്‍ഡുകളില്‍ ശക്തമായ അടിയൊഴുക്കുകളാണ് മത്സരഫലം നിര്‍ണയിക്കുക. ഇതില്‍ ഭൂരിപക്ഷവും കഴിഞ്ഞ തവണ ബിജെപി ജയിച്ച വാര്‍ഡുകളായതിനാല്‍ യുഡിഎഫിനാണ് പ്രതീക്ഷകര്‍ വര്‍ധിക്കുന്നത്. യുഡിഎഫിന്‍റെ ഭരണ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു 2015 ല്‍ ബിജെപി മുന്നേറിയത്. യുഡിഎഫിലെ പടലപ്പിണക്കങ്ങളും ബിജെപി മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായി.

സ്ഥിതിഗതികള്‍ ആകെ മാറി

സ്ഥിതിഗതികള്‍ ആകെ മാറി

എന്നാല്‍ ഇത്തവണ സ്ഥിതിഗതികള്‍ ആകെ മാറിയെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. മുന്നണി ബന്ധം ഏറെക്കുറെ ശക്തമാണ്. ഭരണ പരാജയം ബിജെപിയേയും ഉറ്റു നോക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ഇത്തവണ ബിജെപിയില്‍ പ്രശ്നങ്ങല്‍ സൃഷ്ടിച്ചിരുന്നു. ബിജെപിയുടെ പ്രമുഖ സ്ഥാനാര്‍ത്ഥി മത്സരത്തിനില്ലെന്ന് പറഞ്ഞ് പിന്‍മാറുന്നതുവരെയെത്തി കാര്യങ്ങള്‍.

കൈവിട്ട ഭരണം

കൈവിട്ട ഭരണം

കഴിഞ്ഞ തവണ കൈവിട്ട ഭരണം ഏതുവിധേനയും തിരിച്ചു പിടിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. മുന്നണിക്ക് ഇത്തവണ കൂടുതല്‍ അനുകൂല സാഹചര്യമാണ് ഉള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചതും യുഡിഎഫിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. 36 സീറ്റുകളിലാണ് മുന്നണി ഇത്തവണ വിജയം പ്രതീക്ഷിക്കുന്നത്.

പ്രമുഖര്‍ രംഗത്ത്

പ്രമുഖര്‍ രംഗത്ത്

വിജയം ഉറപ്പിക്കാന്‍ പ്രമുഖ നേതാക്കളെയെല്ലാം യുഡിഎഫ് മത്സരത്തിന് ഇറക്കിയിട്ടുണ്ട്. മുന്നണി ജില്ലാ കണ്‍വീനറും കെപിസിസി സെക്രട്ടറിയുമായ പി ബാലഗോപാല്‍, മുന്‍ കൗണ്‍സിലര്‍മാരായ ഉമ, ജ്യോതിമണി, സുഭാഷ്, ഷൈനി പോള്‍സണ്‍, മിനി ബാബു, വിബിന്‍, അബ്ദുള്‍ അസീസ്, കോണ്‍ഗ്രസ് നിയോജകമണ്ഡലം ചെയര്‍മാന്‍ സുനില്‍കുമാര്‍, കല്പാത്തിയിലെ വെങ്കിടേശ്വരന്‍ തുടങ്ങിയവര്‍ മത്സര രംഗത്തുണ്ട്.

ഇടതുമുന്നണിയുടെ വിലയിരുത്തല്‍

ഇടതുമുന്നണിയുടെ വിലയിരുത്തല്‍

വികെ ശ്രീകണ്ഠന്‍ എംപിയും ഷാഫ് പറമ്പില്‍ എംഎല്‍എയുമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അതേസമയം മറുവശത്ത് കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് ഉള്‍പ്പടെ 20 വാര്‍ഡുകളില്‍ ഇത്തവണ നേട്ടമുണ്ടാക്കുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും പുറത്തിറക്കിയാണ് ഇടതുമുന്നണി പ്രചാരണം.

മികച്ച മുന്നേറ്റം

മികച്ച മുന്നേറ്റം

താരതമ്യേന പ്രശ്‌നരഹിതമായി സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി രംഗത്തിറക്കിയാണ് ഇടതുമുന്നണിയുടെ മത്സരം. പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും ഒരുമിപ്പിച്ച സ്ഥാനാര്‍ത്ഥിനിരയുമായാണ് രംഗത്തുള്ളത്. പി.ജി. രാംദാസ്, സുജാത തുടങ്ങിയ പരിചയസമ്പന്നരും രംഗത്തുണ്ട്. കഴിഞ്ഞ തവമത്തെ മൂന്നാം സ്ഥാനത്തില്‍ നിന്നും മികച്ച മുന്നേറ്റമാണ് മുന്നണിയുടെ പ്രതീക്ഷ.

നഗരസഭയില്‍ രണ്ടാമത്

നഗരസഭയില്‍ രണ്ടാമത്

മറുവശത്ത് പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഭരണം തുടരാന‍് കഴിയുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നത്. 2010 ല്‍ 15 സീറ്റുമായി നഗരസഭയില്‍ രണ്ടാമത് എത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 23 സീറ്റുമായി അന്ന് യുഡിഎഫ് ആയിരുന്നു ഭരണം പിടിച്ചത്. ഇടതുമുന്നണിക്ക് ഒമ്പത് കൗണ്‍സിലര്‍മാരുമാണ് ഉണ്ടായിരുന്നത്.

പുതിയ സാഹചര്യത്തില്‍

പുതിയ സാഹചര്യത്തില്‍

2015 ല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒമ്പത് വാര്‍ഡുകളും സിപിഎമ്മില്‍ നിന്ന് ഒരു വാര്‍ഡും പിടിച്ചെടുത്തായിരുന്നു ബിജെപി അധികാരം പിടിച്ചത്. 11 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്താനും സാധിച്ചു. കണക്കുകള്‍ ഇങ്ങനെയാണെങ്കിലും പുതിയ സാഹചര്യത്തില്‍ ബിജെപിക്ക് കാര്യങ്ങള്‍ ഒട്ടും ആശ്വാസകരമല്ല. ഭരണവിരുദ്ധ വികാരം ഉണ്ടായാല്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

നഗരത്തില്‍ ഗുണകരമാവും

നഗരത്തില്‍ ഗുണകരമാവും

നഗരസഭയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നൂറില്‍ താഴെ ഭൂരിപക്ഷമുള്ള 15 വാര്‍ഡുകളുണ്ട്. ഒറ്റയക്കം മാത്രം ഭൂരിപക്ഷമുള്ള മൂന്നു വാര്‍ഡുകളുമുണ്ട്. ഇത് ആര് പിടിക്കും എന്നത് അനുസരിച്ചാവും നഗരസഭ ആര് ഭരിക്കും എന്ന് തീരുമാനിക്കുക. ഇത്തവണ ഭരണം നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാവും. ബിഡിജെഎസ് കൂടി സ്ഥാനാര്‍ത്ഥിപ്പട്ടികയിലിടം പിടിച്ചത് നഗരത്തില്‍ ഗുണകരമാവുമെന്ന വിലയിരുത്തലും അവര്‍ക്കുണ്ട്.

 ഒതുക്കിയാല്‍ ഒതുങ്ങുന്ന നേതാവല്ല വിഎസ് എന്ന് നടന്‍ അപ്പാനി ശരത്: പിണറായി ഭരണത്തിനും വിലയിരുത്തല്‍ ഒതുക്കിയാല്‍ ഒതുങ്ങുന്ന നേതാവല്ല വിഎസ് എന്ന് നടന്‍ അപ്പാനി ശരത്: പിണറായി ഭരണത്തിനും വിലയിരുത്തല്‍

Recommended Video

cmsvideo
Actor Mammootty's name missing in voter’s list, fails to cast vote | Oneindia Malayala

English summary
UDF leadership says that the UDF will win more than 36 seats in the Palakkad municipality election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X