Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തന്നെ വിജയിക്കും; ഞാൻ തന്നെ ചുമതല ഏറ്റെടുക്കും'; വിഡി സതീശൻ

പാലക്കാട്: വടകരയിൽ യു ഡി എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫി വമ്പൻ ഭൂരിപക്ഷത്തിൽ തന്നെ ജയിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ താൻ തന്നെ ചുമതല വഹിക്കുമെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് ഷാഫിക്ക് വൻ ഭൂരിപക്ഷം ലഭിക്കും. മൂന്നിരട്ടി വോട്ടുകൾ നേടാൻ ഷാഫിക്ക് കഴിയുമെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം പലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടായാൽ യു ഡി എഫ് തന്നെ ജയിക്കുമെന്നും അവിടെ ബി ജെ പിയെ ജയിപ്പിക്കാൻ വടകരയിൽ നീക്കുപോക്കെന്ന എൽഡിഎഫ് പ്രചരണം അസംബന്ധമെന്നും യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു.

shafip-

അതേസമയം വടകരയിൽ മത്സരിക്കണമെന്ന് പറഞ്ഞപ്പോൾ തനിക്ക് വിഷമമുണ്ടായെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മത്സരിക്കേണ്ടതിന്‍റെ രാഷ്ട്രീയ ആവശ്യകത നേതൃത്വം ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.. തന്റെ തട്ടകമായ പാലക്കാട് വിട്ടുവരുന്നതിനോട് ഷാഫി തുടക്കം മുതൽ തന്നെ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. അതേസമയം പാർട്ടി പറയുന്നിടത്ത് താൻ മത്സരിക്കാൻ തയ്യാറാണെന്നായിരുന്നു ഷാഫി വ്യക്തമാക്കിയത്.

അതേസമയം വടകരയിൽ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് എൽ ഡി എഫും യു ഡി എഫും. സ്ഥാനാർഥി മാറ്റത്തിന്‍റെ ഞെട്ടലിൽ മണ്ഡലം എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ട്. എന്നിരുന്നാലും ഷാഫിയിലൂടെ വിജയം ആവർത്തിക്കാനാകുമെന്ന് നേതൃത്വം കരുതുന്നു. അതേസമയം കെ.കെ. ശൈലജയുടെ ജനകീയതയും പ്രചരണത്തിലെ മുൻതൂക്കവും കൊണ്ട് വടകര തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+