പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാത്തിരിപ്പിനു വിരാമം; പാലക്കാട് ഐഐടിക്ക് സ്ഥിരം ക്യാമ്പസ്,കേന്ദ്രമന്ത്രി തറക്കല്ലിട്ടു

Google Oneindia Malayalam News

പാലക്കാട്; കേരളത്തിന്റെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങളൊരുക്കുന്ന പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ (ഐ.ഐ.ടി) പ്രധാന ക്യാംപസിന് മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് തറക്കല്ലിട്ടു. താല്‍ക്കാലിക (ട്രാന്‍സിറ്റ്) ക്യാംപസായ 'നിളയുടെ' ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ഐ.ഐ.ടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ രമേഷ് വെങ്കിടേശ്വരന്‍ അധ്യക്ഷനായി.

കേന്ദ്ര വിദേശകാര്യ- പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍, പട്ടികജാതി- പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററികാര്യവകുപ്പ് മന്ത്രി എ. കെ. ബാലന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, പാലക്കാട് ഐ.ഐ.ടി ഡയറക്ടര്‍ പ്രൊഫ പി. ബി. സുനില്‍ കുമാര്‍ പങ്കെടുത്തു.

palakkad iit

കഞ്ചിക്കോട്ട് പുതുശ്ശേരി വെസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 504 ഏക്കര്‍ സ്ഥലത്താണ് 3,000 കോടി ചെലവില്‍ ക്യാംപസ് നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ 1300 കോടി രൂപ അനുവദിച്ചു. 2014 ലെ കേന്ദ്ര ബജറ്റിലാണ് പാലക്കാട് ഐ.ഐ.ടി പ്രഖ്യാപിച്ചത്.

ഇതുവരെ പൂര്‍ത്തിയാക്കിയത് രണ്ട് ബാച്ച്
കോഴിപ്പാറയിലെ അഹല്യ താല്‍ക്കാലിക ക്യാമ്പസിലും കഞ്ചിക്കോട്ടെ ട്രാന്‍സിറ്റ് ക്യാംപസിലുമായി പ്രവര്‍ത്തിക്കുന്ന ഐ.ഐ.ടി.യില്‍ നിന്നും രണ്ടു ബാച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇവരില്‍ 85 ശതമാനം വിദ്യാര്‍ഥികളും പ്ലേസ്‌മെന്റ് നേടിക്കഴിഞ്ഞു. 2019 ജൂലൈയിലാണ് ആദ്യ ബാച്ചിന്റെ ബിരുദദാനം നടന്നത്. പി.എച്ച്.ഡി അടക്കമുള്ള കോഴ്‌സുകളിലായി ഇപ്പോള്‍ 1000 വിദ്യാര്‍ഥികളുണ്ട്. 2021 ല്‍ 1200 വിദ്യാര്‍ഥികളെയും 2027 ആകുമ്പോഴേക്കും 2500 വിദ്യാര്‍ഥികളെയും ഐ.ഐ.ടി.പഠനം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ അഞ്ച് കെട്ടിടങ്ങള്‍ ഉള്‍പ്പെട്ട അക്കാദമിക് ബ്ലോക്ക്, ഡിപ്പാര്‍ട്‌മെന്റ് ബ്ലോക്കുകള്‍, ക്ലാസ്മുറി സമുച്ചയം, വലിയ രണ്ടു ലാബുകള്‍, രണ്ടു ഹോസ്റ്റലുകള്‍, അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ക്വാര്‍ട്ടേഴ്സുകള്‍ എന്നിവയുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കുക.

 ജമ്മു കാശ്മീർ ആയുധമാക്കി മോദി; 'ചൈന' ഉയർത്തി തിരിച്ചടിച്ച് രാഹുൽ.. ബിഹാറിൽ പോര് കനക്കുന്നു ജമ്മു കാശ്മീർ ആയുധമാക്കി മോദി; 'ചൈന' ഉയർത്തി തിരിച്ചടിച്ച് രാഹുൽ.. ബിഹാറിൽ പോര് കനക്കുന്നു

ഭീകരർക്കെതിരെ നടപടിയില്ല; പാകിസ്താന്‍ എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ തുടരുംഭീകരർക്കെതിരെ നടപടിയില്ല; പാകിസ്താന്‍ എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ തുടരും

ഇക്കുറി ട്രംപ് വേണ്ട, ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ടാകുമെന്ന പ്രതീക്ഷയിൽ ചൈനഇക്കുറി ട്രംപ് വേണ്ട, ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ടാകുമെന്ന പ്രതീക്ഷയിൽ ചൈന

English summary
Union Minister laid the foundation stone for Palakkad IIT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X