Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരാണ് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് കൊടുത്തത്? ഇത്തരം അപകടം ലോകത്തെവിടേയും നടക്കില്ല'; കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: വടക്കഞ്ചേരി അപകടത്തിൽ രൂക്ഷവിമർശവുമായി ഹൈക്കോടതി. ഇത് പോലുള്ള അപകടങ്ങൾ ലോകത്ത് എവിടേയും സംഭവിക്കില്ലെന്നും റോഡില്‍ വലിയ വാഹനങ്ങളുടെ ഓവര്‍ടേക്കിങ് നിരോധിക്കാന്‍ തടസ്സമെന്താണെന്നും ഹൈക്കോടതി ചോദിച്ചു.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് വെള്ളിയാഴ്ച ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

ralahc-1575788368-1592752815-1661521036-1662594574.jpg -Properties

വടക്കഞ്ചേരി അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ബസ് യാത്ര തുടങ്ങുന്ന സമയത്തു രക്ഷിതാക്കൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങൾ ഉൾപ്പെടെ കണ്ട ശേഷമായിരുന്നു ഹൈക്കോടതി നടപടി. കോടതി നിരോധിച്ചിട്ടുള്ള ഹോണുകളും ഫ്ലാഷ് ലൈറ്റുകളുമാണ് ടൂറിസ്റ്റ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും ആരാണ് ടൂറിസ്റ്റ് ബസിന് ഫിറ്റ്നെസ് നൽകിയതെന്നും ഹൈക്കോടതി ചോദിച്ചു. നിരോധിച്ച ഹോണുകളും ലൈറ്റുകളും ഉപയോഗിക്കുന്ന വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വാഹനം കസ്റ്റഡിയിൽ എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

അതേസമയം ടൂർ പോകുന്ന വിവരം അധികൃതര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് മോട്ടർ വാഹന വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. അപകടത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു.

ഇന്നലെ രാത്രിയായിരുന്നു വടക്കഞ്ചേരിയിൽ അപകടം നടന്നത്. ടൂറിസ്റ്റ് ബസ്സിൽ 42 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും കെ എസ് ആർ ടി സി ബസിൽ 40 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), സ്കൂ‍ൾ ജീവനക്കാരായ നാൻസി ജോർജ്, വി.കെ.വിഷ്ണു, വിദ്യാർത്ഥികളായ എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരായിരുന്നു അപകടത്തിൽ മരിച്ചത്.

നിലവിൽ രണ്ട് പേർ തൃശ്ശൂർ മെഡിക്കൽ കോളേജിലും, ഒരാൾ നെന്മാറ അവൈറ്റിസ് ആശുപത്രിയിലും ചികിത്സയിലുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിലുള്ള ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ മരിച്ച ഒൻപത് പേരുടെയും മൃതദേങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലുമായി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ജന്മനാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

അതേസമയം അപകടത്തില്‍പെട്ട ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. ജോമോൻ പത്രോസ് എന്നയാളാണ് അറസ്റ്റിലായത്.അപകടത്തിന് പിന്നാലെ ജോമോന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നുവെന്നാണ് എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞിരുന്നു. പരിക്ക് ഉള്ളതിനാൽ ചികിത്സ തേടാൻ ആവശ്യപ്പെട്ടതായും എസ് പി അറിയിച്ചിരുന്നു. ഇയാൾക്കെതിരെ മനപൂർവ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+