വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ അമ്മക്ക് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത്
വാളയാര്‍: വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കത്തില്‍ പറയുന്നു. കോടതിയുടെ പരിഗണയിലിരുക്കുന്ന കേസില്‍ നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കത്തില്‍ ഉറപ്പു നല്കുന്നു. കഴിഞ്ഞ ഒകടോബര് മാസത്തില്‍ കേസില്‍ പുനരര്വേണമാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്കിയ നിവേദനത്തിനാണ് മുഖ്യമന്ത്രിയടെ മറുപടിക്കത്ത്.
സര്‍ക്കാരിന്റെ കത്ത് കാപട്യമാണെന്നായിരുന്നു വാളയാര്‍ സമരസമിതിയുടെ പ്രതികരണം. ഒരു വര്‍ഷം മുന്‍പയച്ച നിവേദനത്തിന് ഇപ്പോഴാണ് സര്‍ക്കാര്‍ മറുപടി നല്‍കുന്നത്. ഈ കാല താമസം തന്നെ കാണിക്കുന്നത് സര്‍ക്കാര്‍ കേസില്‍ കാണിക്കുന്ന അലംഭാവത്തിന് തെളിവാണെന്നും സമര സമിതി ആരോപിച്ചു. നേരത്തെ കേസില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സഹായം അഭ്യര്‍ഥിച്ചിരുന്നു .
പെണ്മക്കളുടെ മരണത്തില്‍ നീതി തേടി വാളയാറിലെ മാതാപിതാക്കള്‍ നടത്തുന്ന സമരം ഇന്ന് വൈകിട്ട് സമാപിക്കും. ഒരാഴ്ച്ചയായി നടക്കുന്ന സമരത്തിന് പിന്തുണയുമായി നൂറിലതികം നേതാക്കളും സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് മാതാപിതാക്കള്‍ക്ക് പിന്തുണയുമായി വാളയാറിലെത്തിയത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാളയാര്‍ സമരപ്പന്തലിലെത്തി മാതാപിതാക്കള്‍ക്ക് പിന്തുണയറിയിച്ചിരുന്നു. കേസില്‍ പുനരന്വേഷണം വേണമെന്നും, അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കണെന്നാുമാണ് മാതാപിതാക്കളുടെ ആവശ്യം.
2017ലാണ് കേസിനാപ്ദമായ സംഭവം നടക്കുന്നത്. പതിമൂന്നും ഒന്‍പതും വയസായ രണ്ടു പെണ്‍കുട്ടികളെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീടു നടന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടികള്‍ ലൈഗീക പീഠനത്തിരയായതായി കണ്ടെത്തുന്നത്. സംഭവത്തില്‍ കേസെടുത്തു പൊലീസ് അന്വേഷണം നടത്തിയെങ്കിലും മതിയായ തെളുിവുകളില്ലെന്ന കാരണത്താല്‍ പ്രതികളെ പാലക്കാട് പോക്സോ സെഷന്‍സ് കോടതി വെറുതെ വടുകയായിരുന്നു. കേസില്‍ പൊലീസിനും, പ്രോസിക്യൂഷനും വലിയ രീതിയില്‍ വീഴ്ച്ച വരുത്തിയെന്നാണ് പ്രധാന ആരാപണം.നേരത്തെ വാളയാര്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന് ഉദ്യോഗസ്ഥ കയറ്റം നല്കിയ സര്‍ക്കാര്‍ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു