Get Updates
Get notified of breaking news, exclusive insights, and must-see stories!

അളവിലും തൂക്കത്തിലും തിരിമറി; 85 കടകൾക്കെതിരെ കേസ്.. പിഴ,3,87,000 രൂപ

ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറി മാര്‍ക്കറ്റ്, ഡ്യൂട്ടിപെയ്ഡ് ഷോപ്പുകള്‍ എന്നിവ കേന്ദീകരിച്ചുള്ള പരിശോധന തുടരുന്നു. ആഗസ്റ്റ് 17 മുതല്‍ 25 വരെ അളവ്-തൂക്ക സംബന്ധമായ നിയമ ലംഘനങ്ങള്‍ പരിശോധിച്ച് 85 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 3,87,000 രൂപ പിഴ ഈടാക്കിയതായും ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ സേവ്യര്‍ പി. ഇഗ്നേഷ്യസ് അറിയിച്ചു.

ഞായറാഴ്ചകളിലും പരിശോധന നടക്കുന്നുണ്ട്. രണ്ട് ഇന്‍സ്‌പെക്ടര്‍മാരും രണ്ട് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന രണ്ട് സ്‌ക്വാഡുകള്‍ ആഗസ്റ്റ് 28 വരെ പരിശോധന നടത്തും. പാക്കറ്റ് ഉത്പന്നങ്ങള്‍ക്ക് അമിതവില, തൂക്കത്തില്‍ കുറവ്, എം.ആര്‍.പി, തൂക്കം, പാക്കിങ് തീയതി എന്നിവ രേഖപ്പെടുത്താതിരുന്നാല്‍ ഉപഭോക്താക്കള്‍ക്ക് പരാതികള്‍ അറിയിക്കാം.

market4
കണ്‍ട്രോള്‍ റൂം - 0491 2505268
പാലക്കാട് - 8281698085, 8281698086, 8281698092
ചിറ്റൂര്‍ - 8281698087
മണ്ണാര്‍ക്കാട് - 8281698088
ഒറ്റപ്പാലം - 8281698089
ആലത്തൂര്‍ - 8281698091
പട്ടാമ്പി - 9400064087

ഓണം: ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ

ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയില്‍ രണ്ട് സ്ഥാപനത്തിന് പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ വി. ഷണ്‍മുഖന്‍ അറിയിച്ചു. വാളയാര്‍, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളില്‍ ഉള്‍പ്പെടെ 82 പരിശോധനകളാണ് നടന്നത്. രണ്ട് സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. മൂന്ന് നിയമാനുസൃത സാമ്പിളുകളും 51 നിരീക്ഷണ സാമ്പിളുകളും പരിശോധനക്ക് എടുത്തിട്ടുണ്ട്.

ജില്ലയിലെ 12 സര്‍ക്കിള്‍ പരിധികളിലും പരിശോധനകള്‍ നടത്തുന്നതിനായി മൂന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡുകളാണ് രൂപീകരിച്ചിട്ടുള്ളത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ നിര്‍മ്മാണ യൂണിറ്റുകള്‍, വഴിയോര കച്ചവടസാധനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. പരിശോധനയുടെ ഭാഗമായി പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിക്‌സ്, ശര്‍ക്കര, നെയ്യ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നീ ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+