Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹന സഹായം ലഭിച്ചില്ല: അട്ടപ്പാടിയില്‍ ഗർഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ഗർഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു. അട്ടപ്പാടിയിലെ കടുക് മണ്ണ ഊരിലാണ് ദയനീയമായ സംഭവമുണ്ടായത്. അർധരാത്രിയില്‍ മൂന്ന് കിലോ മീറ്ററോളം ഗർഭിണിയിലെ തുണിയില്‍ക്കെട്ടി ചുമന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തേയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും റോഡ് സൌകര്യങ്ങളുള്‍പ്പടെ ഇപ്പോഴും പഴയപടി തന്നെ താറുമാറായി കിടക്കുന്നതാണ് സമാനമായ സംഭവങ്ങള്‍ ആവർത്തിക്കാന്‍ ഇടയാക്കിയത്.

സുമതി മുരുകന്‍ എന്ന യുവതിയെ ബന്ധുക്കളും ഊര് നിവാസികളും ചേർന്ന് ചുമന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രി 12 ന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലന്‍സ് വിളിച്ചെങ്കിലും ഊര് വരെ ആംമ്പുലന്‍സ് എത്താനുള്ള റോഡ് സൌകര്യം ഉണ്ടായിരുന്നില്ല. ആനവായി ചെക്പോസ്റ്റ് മാത്രമേ ആംമ്പുലന്‍സ് എത്തുകയുള്ളു. നിരവധി തവണ കോട്ടത്തറ ആശുപത്രിയിലേക്കും 108 ലേക്കും വിളിച്ചെങ്കിലും മൂന്ന് മണിയോടെയാണ് ആംമ്പുലന്‍സ് ലഭിച്ചത്.

attappadi

റോഡ് മോശമായതിനാലും ആനശല്യം മുലമുള്ള പേടികാരണവുമാണ് വാഹനം ലഭിക്കാതിരുന്നതെന്നാണ് ബന്ധുക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. മൂന്നരകീലോമീറ്ററോലും തുണിയിയില്‍ കെട്ടിച്ചുമന്ന് പ്രധാന റോഡില്‍ എത്തിച്ച ശേഷം അംബുലന്‍സില്‍ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്. മുള ഉപയോഗിച്ച് നിർമ്മിച്ച താല്‍ക്കാലിക പാലത്തിലൂടെയായിരുന്നു ഗർഭിണേയും വഹിച്ച് ബന്ധുക്കള്‍ ഊരിന് പുറത്ത് എത്തിയത്. ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ യുവതി പ്രസവിച്ചു. അമ്മയും കുഞ്ഞും സുരക്ഷിതമായിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+