എല്‍ഡിഎഫിനെതിരെ വലിയ ഗൂഡാലോചന നടക്കുന്നതായി മന്ത്രി എകെ ബാലന്‍
പാലക്കാട്: എല്‍ഡിഎഫിനെതിരെ ഇത്രയും മോശമായ ഗൂഡാലോചന ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍. എല്‍ഡിഎഫ് വിജയിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും അഡ്‌ജസ്റ്റ്‌മെന്റ് നടത്തുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുക എന്നത് ബിജെപിയുടെ ലക്ഷ്യമാണ്. കോണ്‍ഗ്രസ് അതിനുള്ള സൗകര്യം ഒരുക്കികൊടുക്കുന്നു.
Recommended Video

പാലക്കാട് നഗരസഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുകയാണെന്നും എകെ ബാലന്‍ ആരോപിച്ചു. ലോകസഭാ തിരഞ്ഞെടുപ്പില്‍ നടന്ന അടിയൊഴുക്കുകള്‍ മനസിലാക്കാന്‍ സാധിച്ചില്ല. എല്‍ഡിഎഎഫിനെ വിജയിപ്പിച്ചാല്‍ ശബരിമലയില്‍ സ്‌ത്രീകളെ കയറ്റുമെന്ന് ചിലര്‍ പ്രചരിപ്പിച്ചു. കിഫ്‌ബിയെ തകര്‍ക്കാന്‍ വലിയ ശ്രമം നടക്കുന്നതായും ബാലന്‍ പറഞ്ഞു.

സാധാരണ നിലയില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാനാകില്ല അതിനാലാണ് അവിശുദ്ധ ബന്ധം തുടരുന്നതെന്നും എകെ ബാലന്‍ പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റു വാങ്ങും. ശബരിമലയില്‍ നേരത്തെ എന്താണോ നടന്നത് അത് തന്നെ തുര്‍ന്നും നടപ്പിലാവുമെന്നും എകെ ബാലന്‍ വ്യക്തമാക്കി. സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്താനാകില്ല. മന്ത്രി ജലീലിനെതിരായ സംഭവിച്ചതുപോലെതന്നെയാണ് ഇപ്പോള്‍ സ്‌പീക്കര്‍ ശ്രീ രാമകൃഷ്‌ണനെതിരേയും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും എകെ ബാലന്‍ ആരോപിച്ചു.












Click it and Unblock the Notifications