'പകരം വയ്ക്കാനില്ലാത്ത മാതൃസ്‌നേഹം'; ലാബിൽപ്പെട്ട കുഞ്ഞിപൂച്ചയെ രക്ഷിക്കാൻ ടീച്ചർമാരെക്കൂട്ടി അമ്മപ്പൂച്ച
സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന കൗതുകമുള്ള വീഡിയോകള്‍ കാമാന്‍ നല്ല രസമാണ്. ചില വീഡിയോകള്‍ നമ്മുടെ മനസിനെ കുളിര്‍മ്മയേകിപ്പിക്കും. അങ്ങനെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാലക്കാട് കൊടുവായൂര്‍ ഗവണ്‍മെന്റ് ജി എച്ച് എസ് എസില്‍ നിന്നുള്ള വീഡിയോയാണിത്.

സ്‌കൂളിലെ ഫിസിക്‌സ് ലാബില്‍ നിന്നും നാല് കുഞ്ഞുങ്ങളുമായി കഴിയുകയായിരുന്നു. ഒരു അമ്മ പൂച്ച. ലാബ് വൃത്തിയാക്കുന്നതിനായി ആള്‍ വന്നപ്പോള്‍ നാല് കുഞ്ഞുങ്ങളില്‍ മൂന്ന് പേരെയും അമ്മപ്പൂച്ച സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എന്നാല്‍ ഇതൊന്നും അറിയാതെ ടീച്ചര്‍ ലാബ് പൂട്ടിപ്പോയി. അവശേഷിച്ച ഒരു കുഞ്ഞിനെ എങ്ങനെ പുറത്തേക്ക് എത്തിക്കുമെന്ന ചിന്തയായിരുന്നു അമ്മപ്പൂച്ചയ്ക്ക്. ഒടുവില്‍ ലാബ് പൂട്ടിയ ടീച്ചറെ തേടി അമ്മപ്പൂച്ച സ്റ്റാഫ് റൂമിലേക്കെത്തി.

അവിടെ എത്തിയ പൂച്ച ഓരോരുത്തരെയും മാറി മാറി വിളിച്ചു. ഓരോരുത്തരെയായി പൂച്ച മാറി മാറി വിളിച്ചപ്പോള്‍ ആര്‍ക്കം കാര്യം പിടികിട്ടിയിരുന്നില്ല. എന്നാല്‍ പൂച്ച വിടാതെ കരച്ചില്‍ തുടര്‍ന്നതോടെ കാര്യം അമനസിലാക്കിയ ഒരു ടീച്ചര്‍ അമ്മപ്പൂച്ചയോടൊപ്പം കുഞ്ഞിനെ തേടിയിറങ്ങി. പല സ്ഥലത്തും തിരഞ്ഞിട്ടും കിട്ടാതെ പൂച്ചയുടെ പിന്നാലെ പോയി അവസാനം ലാബിലെത്തിലാബില്‍ നിന്നും കുഞ്ഞിനെകിട്ടിയപ്പോള്‍ അമ്മപ്പൂച്ചയ്ക്കും ടീച്ചര്‍മാര്‍ക്കും ഉണ്ടായ ആശ്വാസത്തിനതിരില്ലായിരുന്നു..

ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. പാവം ഒരു മിണ്ടാപ്രാണി ആണെങ്കിലും അതിന്റെ ബുദ്ദി കണ്ടില്ലേ ടീച്ചറെ കൂട്ടികൊണ്ട് വന്നു സ്വന്തം കുഞ്ഞിനെ തിരയുന്നു അവസാനം കുഞ്ഞിനെ കണ്ടെത്തി കൂട്ടികൊണ്ട് പോവുന്നു ഇതാണ് മാതൃസ്‌നേഹം പകരം വെക്കാനില്ലാത്ത സ്‌നേഹം അമ്മ എന്ന രണ്ട് വാക്ക്- എന്നാണ് ഒരാള്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.












Click it and Unblock the Notifications