കൂട്ടത്തല്ലെന്നാൽ ഇതാണ്; പട്ടാമ്പിയിൽ വിദ്യാര്‍ത്ഥികൾ തമ്മിൽ ഏറ്റുമുട്ടി, സംഭവം പൊലീസ് സ്റ്റേഷന് മുന്നിൽ
പാലക്കാട്: പട്ടാമ്പിയില്‍ തെരുവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലി. സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളും ഇതേ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുമാണ് തമ്മിലടിച്ചത്. പട്ടാമ്പി പൊലീസ് സ്റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പിലാണ് സംഭവം. ആര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഒരു വര്‍ഷം മുമ്പുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് കൂട്ടത്തല്ലെന്നാണ് വിവരം.

പ്ലസ് ടു വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളും നേരത്തെയുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള പൊലീസ് എത്തിയതില്‍ തല്ല് അധിക നേരം നീണ്ടുനിന്നില്ല. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കിയാണ് വിട്ടയച്ചത്.
അടുത്തിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ നടത്താനാണ് പൊലീസ് തീരുമാനം.












Click it and Unblock the Notifications