നായ്ക്കൾ കൂട്ടത്തോടെ ചാകുന്നു; വൈറസ് ബാധയെന്ന് മൃഗസംരക്ഷണ വകുപ്പ്, തെരുവ് നായ്ക്കൾക്കും രോഗം
പാലക്കാട്; ജില്ലയിൽ വൈറസ് ബാധയേറ്റ് നായ്ക്കൾ കൂട്ടത്തോടെ ചാകുന്നു. നായ്ക്കളിൽ പാർവോ വൈറൽ എന്ററൈട്ടിസ് രോഗമാണ് പടരുന്നത്. ഇതിനോടകം 500 ലധികം നായ്ക്കൾക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. തെരുവ് നായകളിലും രോഗം പടരുന്നുണ്ട്.
നായകൾ കൂട്ടത്തോടെ ചാകുന്നത് ജില്ലയിൽ പരിഭ്രാന്തിക്ക് വകവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധ നടത്തിയത്. തുടർന്നാണ് വൈറസ് ബാധയാണെന്ന് കണ്ടെത്തിയത്. ഭക്ഷണം കഴിക്കാതിരിക്കൽ, തുടർന്നു ഛർദി, വയറിളക്കം എന്നിവയാണു രോഗ ലക്ഷണങ്ങൾ.കൃത്യസമയത്ത് ചികിത്സ തേടിയില്ലേങ്കിൽ നായ്ക്കൾ ചത്ത് പോവും.

Recommended Video
Palathayi Child Abuse Case Accused Pathmarajan Got Bail | Oneindia Malayala
വാക്സിനേഷനിലൂടെ രോഗം നിയന്ത്രിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ വളർത്ത് നായ്ക്കളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പുകൾ നടത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. 2 മാസം പ്രായമുള്ള നായകുട്ടികൾ മുതൽ കുത്തിവെപ്പുകൾ എടുക്കണം. എല്ലാ വർഷവും എടുക്കേണ്ട കുത്തിവയ്പപ്പാണിത്.ജില്ലയിലെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ചാകുന്നതിനു പിന്നിൽ ഈ വൈറസാണെന്നാണ് മൃഗസംരക്ഷ വകുപ്പിന്റെ നിഗമനം












Click it and Unblock the Notifications