പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വികെ ശ്രീകണ്ഠനെതിരെ ഗുരുതര ആരോപണവുമായി ഡിസിസി സെക്രട്ടറി, ജാതി വിവേചനം നേരിടുന്നു!!

Google Oneindia Malayalam News

പാലക്കാട്: തോല്‍വിക്ക് പിന്നാലെ പാലക്കാട് കോണ്‍ഗ്രസില്‍ ഗുരുതര ആരോപണങ്ങള്‍. പാലക്കാട് എംപി വികെ ശ്രീകണ്ഠനെതിരെ കടുത്ത ആരോപണങ്ങളാണ് ഡിസിസി സെക്രട്ടറി ആണ്ടിയപ്പു ഉന്നയിക്കുന്നത്. കടുത്ത ജാതീയ വിവേചനമുണ്ടായെന്നാണ് ഇയാള്‍ പറയുന്നത്. നേരത്തെ തന്നെ പാര്‍ട്ടിയെ തോല്‍പ്പിക്കാനായി മോശം പ്രവര്‍ത്തനമാണ് ശ്രീകണ്ഠന്‍ നടത്തിയതെന്ന അനൗദ്യോഗിക പരാതി കെപിസിസിക്ക് കിട്ടിയിട്ടുണ്ട്. ഇതിനിടെയാണ് പുതിയ ആരോപണങ്ങള്‍ ഉയരുന്നത്.

1

കാവശ്ശേരി പഞ്ചായത്ത് അംഗമാണ് ആണ്ടിയപ്പു. ശ്രീകണ്ഠന്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് കൂടിയാണ്. 12 ഡിസിസികള്‍ക്കെതിരെയും നടപടികള്‍ വേണമെന്ന് നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. അതിലൊന്ന് പാലക്കാട് ഡിസിസിയാണ്. ദയനീയ പ്രകടനമാണ് കോണ്‍ഗ്രസ് പാലക്കാട്ട് കാഴ്ച്ചവെച്ചത്. നഗരസഭയില്‍ ബിജെപി ഭരണം പിടിക്കുകയും ചെയ്തു. ശ്രീകണ്ഠനെ ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുമെന്നാണ് വ്യക്തമാകുന്നത്.

താന്‍ ജാതി വിവേചനത്തിന്റെ ഇരയാണെന്ന് ആണ്ടിയപ്പു പറയുന്നു. കേരളത്തിലെ ഒരൊറ്റ പഞ്ചായത്തിലും രണ്ട് വിപ്പ് നല്‍കിയ ചരിത്രമില്ല. പാലക്കാടും മുമ്പ് ഇങ്ങനെയുണ്ടായിരുന്നില്ല. ഞാന്‍ ഈഴവ ജാതിയില്‍പ്പെട്ടയാളായത് കൊണ്ടുള്ള വിവേചനമാണിതെന്ന് ബലമായി സംശയിക്കുന്നുണ്ടെന്നും ഡിസിസി സെക്രട്ടറി പറയുന്നു. താന്‍ ഈഴവ ജാതിയില്‍പ്പെട്ടയാളായത് കൊണ്ട് ശ്രീകണ്ഠന്‍ തന്നെ മാറ്റി നിര്‍ത്തുകയാണ്. പകരം അദ്ദേഹത്തിന്റെ സമുദായത്തിലുള്ളവരെ കൊണ്ടുവരാനാണ് ശ്രമമെന്നും ആണ്ടിയപ്പു പറഞ്ഞു.

കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ആദ്യം ആണ്ടിയപ്പുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തീരുമാനിച്ച് ഡിസിസി പ്രസിഡന്റ് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് മറ്റൊരു സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞ് വിപ്പ് നല്‍കുകയായിരുന്നു. രണ്ടിടത്തും ഒപ്പിട്ടതും ഡിസിസി പ്രസിഡന്റ് തന്നെയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആണ്ടിയപ്പു വോട്ട് അസാധുവാക്കിയതോടെ സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. ആണ്ടിയപ്പുവിനെ വികെ ശ്രീകണ്ഠന്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

അതേസമയം. കെപിസിസി നിയമിച്ച തന്നെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശ്രീകണ്ഠന് അധികാരമില്ലെന്ന് ആണ്ടിയപ്പു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെപിസിസിക്ക് ആണ്ടിയപ്പു പരാതി നല്‍കിയിരിക്കുകയാണ്.

Recommended Video

cmsvideo
പാലക്കാട്: ജാതി വിവേചനം നേരിടുന്നു;വികെ ശ്രീകണ്ഠൻ എംപിക്കെതിരെ ഗുരുതര ആരോപണവുമായി ആണ്ടിയപ്പു

English summary
vk sreekandan mp's have racial mindset says palakkad dcc secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X