'ആദിവാസിക്ക് ജോലി കിട്ടാൻ പല്ലിന് കമ്പിയിടണോ ? എന്തൊരു ദുരവസ്ഥ' ; സർക്കാരിനെതിരെ വിപി സജീന്ദ്രൻ
പാലക്കാട്: പല്ല് ഉന്തിയതാണെന്ന് ചൂണ്ടിക്കാട്ടി ആദിവാസി യുവാവിന് പി എസ് സി ജോലി നിഷേധിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി ജനറൽ സെക്രട്ടറി വി പി സജീന്ദ്രൻ.
മൂലക്കുരുവിന് വരെ വിദേശത്ത് ചികിത്സ തേടുന്ന നമ്മുടെ ഭരണകർത്താക്കളാണ് അട്ടപ്പാടിയിലെ ആദിവാസിക്ക് ജോലി കിട്ടാൻ മുഖ സൗന്ദര്യം
നിർബന്ധമെന്ന് ശഠിക്കുന്നതെന്ന് സജീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. .
വകുപ്പ് മന്ത്രി ഖേദം പ്രകടിപ്പിച്ചാൽ പോരാ ആദിവാസികളുടെ കാര്യത്തിൽ ചട്ടം ഭേദഗതി ചെയ്യണം. ഒരു കീഴാളന്റെ പല്ലുന്തിയതിന്റെ പേരിൽ മേലാള വർഗ്ഗത്തിന്റെ സൗന്ദര്യ സങ്കല്പങ്ങൾക്ക് ഉടവ് തട്ടി എങ്കിൽ അത് നിയമം മൂലം പരിഹരിക്കണം.അങ്ങനെയാണ് ചേർത്തുപിടിക്കേണ്ടത്.
തൊലിയുടെ നിറം പല്ലിൻറെ നീളവും അളന്നാണ് സർക്കാർ ജോലി എങ്കിൽ അത് കഷ്ടം തന്നെയെന്നേ പറയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസിക്ക് ജോലി കിട്ടാൻ പല്ലിന് കമ്പിയിടണോ ? മുഖം ഫേഷ്യൽ ചെയ്യാണോ ? ഇത് എന്തൊരു ദുരവസ്ഥയാണ് ?! കമ്മ്യൂണിസ്റ്റ് സൗന്ദര്യ സങ്കല്പങ്ങളിലും നാഗപ്പന്മാരുടെ ലിസ്റ്റിലും ആദിവാസികൾക്ക് ഇടമില്ല.
ജോലിക്ക് നേതാക്കളുടെ ബന്ധുമിത്രാദികൾ ആരെങ്കിലും ഉണ്ടെങ്കിൽ കാലിന് അനുസരിച്ച് ചെരുപ്പ് മുറിച്ച് ഫിറ്റ് ചെയ്തു കൊടുക്കും. ഏത് മാനദണ്ഡത്തിലും ഇളവ് വരും, ബന്ധുവിന്റെ വിദ്യാഭ്യാസം അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറിവരും. ഇതെല്ലാം കഴിഞ്ഞ കുറച്ചു നാളുകളായി നാം എത്ര കാണുന്നു!!
ചോദിക്കാനും പറയാനും ആളില്ലാത്ത സംഘടിതശക്തിയല്ലാത്ത ആദിവാസി സമൂഹം അവഗണയുടെ ആഴക്കയത്തിൽ നിന്ന് എന്ന് മോചിപ്പിക്കപ്പെടും ?!
തെങ്ങിനും കവുങ്ങിനും ഒരുപോലെ തളപ്പ് കെട്ടാമോ ? സർക്കാർ ജോലിക്ക് ദളിത് സമൂഹം പരിഗണിക്കപ്പെടുമ്പോൾ അവർക്ക് പൊതുമാനദണ്ഡത്തിൽ ഇളവ് വേണ്ടേ ? അവരുടെ ജീവിത സാഹചര്യങ്ങളും പശ്ചാത്തലവും നമുക്കറിയാവുന്നതല്ലേ . അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ട ഉത്തരവാദിത്തം ആരുടേതാണ് ? ആ യത്നത്തിൽ പല്ലിൻറെ നീളമാണോ ആദിവാസിയുടെ കുറവ് ??
മൂലക്കുരുവിന് വരെ വിദേശത്ത് ചികിത്സ തേടുന്ന നമ്മുടെ ഭരണകർത്താക്കളാണ് അട്ടപ്പാടിയിലെ ആദിവാസിക്ക് ജോലി കിട്ടാൻ മുഖ സൗന്ദര്യം
നിർബന്ധമെന്ന് ശഠിക്കുന്നത്.
ബഹുമാനപ്പെട്ട വകുപ്പ് മന്ത്രി ഖേദം പ്രകടിപ്പിച്ചാൽ പോരാ ആദിവാസികളുടെ കാര്യത്തിൽ ചട്ടം ഭേദഗതി ചെയ്യണം. ഒരു കീഴാളന്റെ പല്ലുന്തിയതിന്റെ പേരിൽ മേലാള വർഗ്ഗത്തിന്റെ സൗന്ദര്യ സങ്കല്പങ്ങൾക്ക് ഉടവ് തട്ടിയോ ? എങ്കിൽ അത് നിയമം മൂലം പരിഹരിക്കണം.. അങ്ങനെയാണ് ചേർത്തുപിടിക്കേണ്ടത്.
തൊലിയുടെ നിറം പല്ലിൻറെ നീളവും അളന്നാണ് സർക്കാർ ജോലി എങ്കിൽ അത് കഷ്ടം തന്നെ !! ഈ ദുരവസ്ഥ എന്നു മാറും?!












Click it and Unblock the Notifications