India
  • search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചര്‍ച്ചയായി 'പുട്ടും പൂട്ടും' ; വി.ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പ്രതികരണം

Google Oneindia Malayalam News

പാലക്കാട് : ഇന്ന് കേരളം ചര്‍ച്ച ചെയ്ത രണ്ട് പ്രധാനവിഷങ്ങളായിരുന്നു മൂവാറ്റുപുഴയില്‍ കുട്ടികള്‍ മാത്രം ഉണ്ടായ സമയത്തെ ബാങ്കിന്റെ ജപ്തി നടപടിയും അപ്പത്തിനും മുട്ടറോസ്റ്റിനും അധിക വിലയിട്ട ഹോട്ടലിനെതിരെ നല്‍കിയ പരാതിയും. ഈ രണ്ട് വിഷയങ്ങളിലെയും എംഎല്‍എമാര്‍ സ്വീകരിച്ച നടപടികളെയാണ് വി.ടി ബല്‍റാം എംഎല്‍എ താരതമ്യം ചെയ്തിരിക്കുന്നത്.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  • പൂട്ടടിച്ച് പൊളിച്ച് കുരുന്നുകള്‍ക്ക് വീട് തിരിച്ചുനല്‍കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധി
  • പുട്ടടിച്ച് മുട്ട റോസ്റ്റിന്റെ പൈസ അണ്ണന്‍ തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്മ്യൂണിസ്റ്റ് ജനപ്രതിനിധി
1

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് ജപ്തി നടപടികളുമായി മുന്നോട്ട് പോയി ബാങ്ക് ഉദ്യോഗസ്ഥര്‍. ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്താക്കിയാണ് നിയമനടപടികളുമായി ബാങ്ക് മുന്നോട്ട് പോയത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഈ നടപടിക്കെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്തെത്തി.

ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് എം.എല്‍.എയും നാട്ടുകാരും ചേര്‍ന്ന് പൊളിച്ചു. കുടുംബത്തിന് പണം അടയ്ക്കാന്‍ സാവകാശം നല്‍കണമെന്നും ബാങ്ക് ഉദ്യോഗസ്ഥരോട് മാ ത്യു കുഴല്‍നാടന്‍ എംഎല്‍എ ആവശ്യപ്പെട്ടു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ അജേഷിന്റെ വീടാണ് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. ഒരു ലക്ഷം രൂപയാണ് ലോണ്‍ ആയി ഇയാള്‍ ബാങ്കില്‍ നിന്ന് എടുത്തിരുന്നത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങുകയായിരുന്നു. പലിശ ഉള്‍പ്പടെ 1,40,000 തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

2

അതേ സമയം മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നടപടിക്ക് എതിരെ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിയ്ക്കല്‍ രംഗത്ത് വന്നു. എംഎല്‍എയ്ക്ക് ബാങ്ക് അധികൃതരെ ബന്ധപ്പെട്ടാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്നു. കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി നടത്തി എന്ന ആരോപണം ശരിയല്ലെന്നും ഗോപി കോട്ടമുറിയ്ക്കല്‍ പറഞ്ഞു.

3

അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന്‍ പരാതി നല്‍കി. ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലിപ്പത്തിലുള്ള ഒരപ്പത്തിന് വില 15 രൂപ. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. ഒരു സ്റ്റാര്‍ ഹോട്ടലല്ല അത്. എസി ഹോട്ടലെന്ന് പേരുണ്ടെങ്കിലും ഹോട്ടലില്‍ എസി ഇല്ല. ഭക്ഷണത്തിന്റെ വില വിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്‍കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ടെന്നും അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.

4

സാധാരണ മുട്ടറോസ്റ്റില്‍ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ മുട്ട റോസ്റ്റെന്നും അതില്‍ അണ്ടിപ്പരിപ്പും മുന്തിരിയുമടക്കം ചേര്‍ത്താണ് ഉണ്ടാക്കുന്നതെന്നും ഹോട്ടല്‍ ഉടമ എംഎല്‍എക്ക് മറുപടി നല്‍കി. എംഎല്‍എയുടെ പരാതിയില്‍ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് ഹോട്ടലുടമ വിശദാകരണം നല്‍കിയത്. ചേര്‍ത്തല താലൂക്ക് സപ്ലൈഓഫീസര്‍ ആര്‍. ശ്രീകുമാരനുണ്ണിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷണം കഴിക്കാനിരിക്കുന്ന ഓരോ മേശയിലും വിലയടക്കമുള്ള മെനു കാര്‍ഡ് വച്ചിട്ടുണ്ടെന്നും ഹോട്ടലുടമ വിശദീകരിച്ചു.

'മുഖ്യമന്ത്രിക്ക് വേണ്ടത് കമ്മിഷന്‍, കെ റെയിലിന് കേന്ദ്രാനുമതി ലഭിക്കില്ല' : വി മുരളീധരന്‍'മുഖ്യമന്ത്രിക്ക് വേണ്ടത് കമ്മിഷന്‍, കെ റെയിലിന് കേന്ദ്രാനുമതി ലഭിക്കില്ല' : വി മുരളീധരന്‍

'നൃത്ത വിവാദത്തിന് കാരണം ക്ഷേത്ര ഭരണസമിതിയുടെ ജാഗ്രത കുറവ്, പരിശോധന നടത്തണമായിരുന്നു' - സിപിഐ

English summary
VT Balram Facebook post over Mathew kuzalnadan and pp chitharanjan responses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X