വാളയാർ സമരം; പെൺകുട്ടികളുടെ അമ്മയേയം ഗോമതിയേയും അറസ്റ്റ് ചെയ്ത് നീക്കി
പാലക്കാട്; വാളയാർ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് നിരാഹാര സമരമിരിക്കുന്ന പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗോമതിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെയാണ് നടപടി.കഴിഞ്ഞ അഞ്ച് ദിവസമായി ഗോമതി പെൺകുട്ടികളുടെ അമ്മയ്ക്കൊപ്പം നിരാഹാരം ഇരിക്കുകയായിരുന്നു. പെൺകുട്ടികളുടെ അമ്മയേയും അറസ്റ്റ് ചെയ്ത് നീക്കി.

ഇന്ന് ഉച്ചയോടെയാണ് ഗോമതിയുടെ ആരോഗ്യനില വഷളായത്. ഡോക്ടർമാർ വന്ന് പരിശോധിച്ചതിന് പിന്നാലെയാണ് ഇവിരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. വാളയാര്‍ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പതിനഞ്ച് ദിവസമായി സത്യാഗ്രഹം ഇരിക്കുകയായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മ. അതേസമയം ഗോമതിയുടെ ആരോഗ്യനില വഷളാകുന്നെന്ന് അറിയിച്ചിട്ടും ആരും തിരഞ്ഞ് നോക്കിയില്ലെന്ന് സമരസമിതി ആരോപിച്ചു.
ഗോമതിയുടെ നിരാഹാര സമരത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മുഖം തിരിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു.












Click it and Unblock the Notifications