വാളയാർ കേസ്: പ്രതിയായിരുന്ന പ്രദീപ് ജീവനൊടുക്കി, കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: വാളയാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതി ജീവനൊടുക്കി. കേസിലെ പ്രതിയായ പ്രദീപാണ് ജീവനൊടുക്കിയത്. ആലപ്പുഴ വയലാറിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് പ്രദീപിനെ കണ്ടെത്തിയത്. പീഡനക്കേസിൽ പ്രദീപിനെതിരെ തെളിവുകളൊന്നും ഇല്ലാതായതോടെ പോക്സോ കോടതിയാണ് ഇയാളെ കുറ്റവിമുക്തനാക്കിയത്.

വാളയാറിൽ സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാതായതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒമ്പതും 13ഉം വയസ്സ് പ്രായമായ പെൺകുട്ടികൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സെപ്തംബറിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ കൊച്ചിയിൽ സത്യാഗ്രഹ സമരം ആരംഭിച്ചത്.












Click it and Unblock the Notifications