പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാളയാർ കേസ്: പ്രതിയായിരുന്ന പ്രദീപ് ജീവനൊടുക്കി, കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ

Google Oneindia Malayalam News

പാലക്കാട്: വാളയാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതി ജീവനൊടുക്കി. കേസിലെ പ്രതിയായ പ്രദീപാണ് ജീവനൊടുക്കിയത്. ആലപ്പുഴ വയലാറിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് പ്രദീപിനെ കണ്ടെത്തിയത്. പീഡനക്കേസിൽ പ്രദീപിനെതിരെ തെളിവുകളൊന്നും ഇല്ലാതായതോടെ പോക്സോ കോടതിയാണ് ഇയാളെ കുറ്റവിമുക്തനാക്കിയത്.

സിബിഐക്ക് പൂട്ടിട്ട് സംസ്ഥാന സര്‍ക്കാര്‍; പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനംസിബിഐക്ക് പൂട്ടിട്ട് സംസ്ഥാന സര്‍ക്കാര്‍; പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനം

 death2-1546942

വാളയാറിൽ സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാതായതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒമ്പതും 13ഉം വയസ്സ് പ്രായമായ പെൺകുട്ടികൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സെപ്തംബറിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ കൊച്ചിയിൽ സത്യാഗ്രഹ സമരം ആരംഭിച്ചത്.

Recommended Video

cmsvideo
Walayar Case : വാളയാർ കേസിൽ ഇവരുടെ പ്രതികരണം ഇങ്ങനെ | Oneindia Malayalam

English summary
Walayar case: Accused found dead inside his house in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X