പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാളയാർ കേസ്: കുറ്റം ഏറ്റെടുക്കാൻ പെണ്‍കുട്ടികളുടെ പിതാവിനെ ഡിവൈഎസ്പി നിർബന്ധിച്ചു, വെളിപ്പെടുത്തൽ

Google Oneindia Malayalam News

പാലക്കാട്: വാളയാര്‍ കേസില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പെണ്‍കുട്ടികളുടെ അമ്മ നേരത്തെ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ വഞ്ചിച്ചുവെന്നാണ് തനിക്ക് പറയാനുള്ളതെന്ന് അവര്‍ പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഈ കേസില്‍ അന്വേഷണം വേണം. ഞങ്ങള്‍ അതാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. കേസില്‍ കോടതി വിധി വന്നിട്ട് ഒരു വര്‍ഷം തികയുമ്പോഴാണ് അമ്മയുടെ പ്രതികരണം. എന്നാല്‍ ഇതിന് പിന്നാലെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. . .

ഡിവൈഎസ്പിക്കെതിരെ

ഡിവൈഎസ്പിക്കെതിരെ

കേസ് അന്വേഷിച്ച ഡിവൈഎസ്പി സോജനെതികരെയാണ് ഗുരുതര ആരോപണവുമായി കുടുംബം ഇപ്പോള്‍ രംഗത്തെത്തിയത്. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മോനവിഷമത്താല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും എന്നാല്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ദേഹത്ത് കാല്‍ തട്ടിയതിനാലാണ് രക്ഷപ്പെട്ടതെന്നും അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.

മൊഴി രേഖപ്പെടുത്തുമ്പോള്‍

മൊഴി രേഖപ്പെടുത്തുമ്പോള്‍

മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ പെണ്‍കുട്ടികളുടെ അച്ഛനെ ഡിവൈഎസ്പി വിളിപ്പിച്ചിരുന്നു. അന്നാണ് കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി സോജന്‍ നിര്‍ബന്ധിച്ചതെന്ന് കുട്ടികളുടെ അച്ഛന്‍ പറഞ്ഞു. കേസ് എടുത്താന്‍ തന്നെ രക്ഷിക്കാമെന്ന് സോജന്‍ ഉറപ്പ് നല്‍കിയെന്നും അച്ഛന്‍ വെളിപ്പെടുത്തി.

വീട്ടുമുറ്റത്ത് സത്യാഗ്രഹം

വീട്ടുമുറ്റത്ത് സത്യാഗ്രഹം

അതേസമയം, പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കള്‍ ഇന്ന് മുതല്‍ വീട്ടുമുറ്റത്ത് സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്. ഇന്ന് മുതല്‍ ഒരാഴ്ചത്തേക്കാണ് സമരം. കോടതി മേല്‍നോട്ടത്തിലുള്ള പുനരന്വേഷണത്തിനാണ് കുടുംബം ആവശ്യപ്പെടുന്നത്. കേസില്‍ പ്രതികളെ വെറുതെവിട്ട പോക്‌സോ കോടതി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷമായി.

Recommended Video

cmsvideo
പാലക്കാട്; നീതി തേടി വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ സമരം ആരംഭിച്ചു
ക്രൂരപീഡനത്തിന് ഇരയായി

ക്രൂരപീഡനത്തിന് ഇരയായി

2017 ജനുവരി 13നാണ് 12 വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡ്ഡിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 41 ദിവസങ്ങള്‍ക്ക് ശേഷം സഹോദരിയായ ഒന്‍പത് വയസ്സുകാരിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. രണ്ട് പെണ്‍കുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

വെറുതെ വിട്ടു

വെറുതെ വിട്ടു

കേസിലെ പ്രധാന പ്രതികളെയെല്ലാം പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. സ്വന്തം മക്കള്‍ക്ക് നീതി കിട്ടാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇവരുടെ അമ്മ. അഞ്ച് പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതോടെയാണ് കോടതി വെറുതെ വിട്ടത്. വാളയാര്‍ കേസ് തോറ്റത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ജുഡീഷ്യല്‍ കമ്മീഷനെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

വാളയാര്‍ കേസ്: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണെന്ന് പെണ്‍കുട്ടികളുടെ അമ്മ!!വാളയാര്‍ കേസ്: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണെന്ന് പെണ്‍കുട്ടികളുടെ അമ്മ!!

കെഎം ഷാജിയുടെ വീടിന് നാല് കോടി രൂപ വിലമതിക്കും; കള്ളപ്പണക്കാരന്‍, ചോദ്യങ്ങളുമായി എഎ റഹീംകെഎം ഷാജിയുടെ വീടിന് നാല് കോടി രൂപ വിലമതിക്കും; കള്ളപ്പണക്കാരന്‍, ചോദ്യങ്ങളുമായി എഎ റഹീം

സിപിഎം സംഘ്പരിവാറിനേക്കാൾ വലിയ വർഗീയത കാണിക്കുന്നു; കനത്ത വില നല്‍കേണ്ടി വരും: ജമാഅത്തെ ഇസ്ലാമിസിപിഎം സംഘ്പരിവാറിനേക്കാൾ വലിയ വർഗീയത കാണിക്കുന്നു; കനത്ത വില നല്‍കേണ്ടി വരും: ജമാഅത്തെ ഇസ്ലാമി

ബിജെപി മുന്‍ മീഡിയ കണ്‍വീനര്‍ പ്രവീണ്‍ വലിയശാല പാര്‍ട്ടി വിട്ടു; സിപിഎമ്മില്‍ ചേരുമെന്ന് പ്രഖ്യാപനംബിജെപി മുന്‍ മീഡിയ കണ്‍വീനര്‍ പ്രവീണ്‍ വലിയശാല പാര്‍ട്ടി വിട്ടു; സിപിഎമ്മില്‍ ചേരുമെന്ന് പ്രഖ്യാപനം

English summary
Walayar Case: DYSP Sojan was forced to take responsibility for the death of the girls Says, Father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X