പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ അമ്മയുടെ സമരം എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മന്ത്രി എകെ ബാലന്‍

Google Oneindia Malayalam News

പാലക്കാട്: വാളയാര്‍ കേസില്‍ പെണ്‍ക്കുട്ടികളുടെ അമ്മ വീട്ടുമുറ്റത്ത് നടക്കുന്ന സത്യാഗ്രഹ സമരം ംഎന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. വാളയാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഈ സമരം എന്തിനാണെന്ന് മനസിലാവുന്നില്ല. കുടുംബത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുകയാണോ എന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ak balan

ഈ പ്രശ്‌നം ഇപ്പോഴുള്ളത് കോടതിക്ക് മുമ്പിലാണ്. കോടതിയ്ക്ക് മുമ്പിലുള്ള പ്രശ്‌നത്തിന് എന്തിനാണ് സമരമെന്ന് മനസിലാകുന്നില്ല. സര്‍ക്കാരിന് മനസിലാകുന്നില്ല. അവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതാണെങ്കില്‍ ഇപ്പോഴെങ്കിലും അവര്‍ അതില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഗുപ്കര്‍ സഖ്യം: ഫറൂഖ് അബ്ദുള്ള ചെയര്‍മാനായി തിരഞ്ഞെടുത്തു, തരിഗാമി കണ്‍വീനര്‍,മെഹബുബ ചെയര്‍പേഴ്‌സണ്‍ഗുപ്കര്‍ സഖ്യം: ഫറൂഖ് അബ്ദുള്ള ചെയര്‍മാനായി തിരഞ്ഞെടുത്തു, തരിഗാമി കണ്‍വീനര്‍,മെഹബുബ ചെയര്‍പേഴ്‌സണ്‍

അതേസമയം, പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കള്‍ ഇന്ന് മുതല്‍ വീട്ടുമുറ്റത്ത് സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്. ഇന്ന് മുതല്‍ ഒരാഴ്ചത്തേക്കാണ് സമരം. കോടതി മേല്‍നോട്ടത്തിലുള്ള പുനരന്വേഷണത്തിനാണ് കുടുംബം ആവശ്യപ്പെടുന്നത്. കേസില്‍ പ്രതികളെ വെറുതെവിട്ട പോക്സോ കോടതി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷമായി. സര്‍ക്കാര്‍ വഞ്ചിച്ചുവെന്നാണ് തനിക്ക് പറയാനുള്ളതെന്ന് അമ്മ പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഈ കേസില്‍ അന്വേഷണം വേണം. ഞങ്ങള്‍ അതാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

മാന്‍ കി ബാത്ത്; ആഘോഷ വേളകളില്‍ കൊവിഡ് മുന്‍കരുതലുകള്‍ മറക്കാന്‍ പാടില്ലെന്ന് പ്രധാനമന്ത്രിമാന്‍ കി ബാത്ത്; ആഘോഷ വേളകളില്‍ കൊവിഡ് മുന്‍കരുതലുകള്‍ മറക്കാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി

അതേസമയം, പ്രതികളെ വെറുതെ വിട്ട വിഷയത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. 2017 ജനുവരി 13നാണ് 12 വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡ്ഡിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 41 ദിവസങ്ങള്‍ക്ക് ശേഷം സഹോദരിയായ ഒന്‍പത് വയസ്സുകാരിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. രണ്ട് പെണ്‍കുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കേസിലെ പ്രധാന പ്രതികളെയെല്ലാം പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. സ്വന്തം മക്കള്‍ക്ക് നീതി കിട്ടാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇവരുടെ അമ്മ.

വാളയാര്‍ കേസ്: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണെന്ന് പെണ്‍കുട്ടികളുടെ അമ്മ!!വാളയാര്‍ കേസ്: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണെന്ന് പെണ്‍കുട്ടികളുടെ അമ്മ!!

നിതീഷിന് വയസ്സായി, അവശനായി, യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് തേജസ്വി യാദവ്!!നിതീഷിന് വയസ്സായി, അവശനായി, യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് തേജസ്വി യാദവ്!!

ഒരിഞ്ച് ഭൂമിയിൽ പോലും തൊടാൻ സൈന്യം അനുവദിക്കില്ല; അതിർത്തിയിൽ ശസ്ത്ര പൂജ നടത്തി പ്രതിരോധമന്ത്രിഒരിഞ്ച് ഭൂമിയിൽ പോലും തൊടാൻ സൈന്യം അനുവദിക്കില്ല; അതിർത്തിയിൽ ശസ്ത്ര പൂജ നടത്തി പ്രതിരോധമന്ത്രി

English summary
Walayar Case: Minister AK Balan says he does not understand why the girls' mother is protesting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X