പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാളയാർ മാതാപിതാക്കളുടെ കണ്ണീരിന് മുന്നിൽ നിങ്ങളുടെ മുട്ടിടിയ്ക്കും മിസ്റ്റർ പിണറായി; ശോഭ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത്. വാളയാര്‍ കേസുമായി ബന്ധപ്പെട്ടാണ് ശോഭയുടെ വിമര്‍ശനം. 54 ദിവസത്തിനിടയില്‍ ഒന്‍പതും പതിമൂന്നും വയസ്സ് മാത്രമുള്ള സ്വന്തം പിഞ്ചുകുഞ്ഞുങ്ങളെ വീട്ടില്‍ കയറി ഒരു കൂട്ടം ആളുകള്‍ ലൈംഗീകമായി പീഡിപ്പിച്ച് കൊന്നിട്ട് മൂന്ന് വര്‍ഷമായി. നീതിക്ക് വേണ്ടി ആ മാതാപിതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പ്രതികളെ സഹായിച്ച പോലീസുകാരന സര്‍ക്കാര്‍ ഐപിഎസ് കൊടുത്ത് ആദരിച്ചെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

bjp

വേണ്ട രീതിയില്‍ അന്വേഷണം നടത്താതെ പ്രതികളെ ജാമ്യത്തിലിറങ്ങാന്‍ നിങ്ങള്‍ സഹായിച്ചില്ലേ? വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം. കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരിക്ക് ഇരട്ടചങ്കല്ല ഉരുക്ക് ചങ്കാണെങ്കിലും ഈ മാതാപിതാക്കളുടെ കണ്ണീരിന് മുന്നില്‍ നിങ്ങളുടെ മുട്ടിടിയ്ക്കും മിസ്റ്റര്‍ പിണറായി. നീതി ലഭിക്കും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

54 ദിവസത്തിനിടയില്‍ ഒന്‍പതും പതിമൂന്നും വയസ്സ് മാത്രമുള്ള സ്വന്തം പിഞ്ചുകുഞ്ഞുങ്ങളെ വീട്ടില്‍ കയറി ഒരു കൂട്ടം ആളുകള്‍ ലൈംഗീകമായി പീഡിപ്പിച്ച് കൊന്നിട്ട് മൂന്ന് വര്‍ഷമായി. നീതിക്ക് വേണ്ടി ആ മാതാപിതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു. പ്രതികളെ സഹായിച്ച പോലീസ് ഏമാന് ഐ പി എസ് കൊടുത്ത് ആദരിച്ചു ഈ സര്‍ക്കാര്‍.

പ്രതിഭാഗം വക്കീലിന് കുറച്ച് കാലത്തേക്കെങ്കിലും ശിശു ക്ഷേമ കമ്മറ്റിയുടെ തലപ്പത്ത് സ്ഥാനരോഹണം. പ്രതികളെ അര്‍ദ്ധരാത്രിയില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചിറക്കിയത് 'അരിവാള്‍ പാര്‍ട്ടിക്കാരാണ്' എന്ന് ആ അമ്മ എത്രയോ തവണ പറഞു കഴിഞ്ഞു. എന്നിട്ടും വേണ്ട രീതിയില്‍ അന്വേഷണം നടത്താതെ പ്രതികളെ ജാമ്യത്തിലിറങ്ങാന്‍ നിങ്ങള്‍ സഹായിച്ചില്ലേ? വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം.

കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരിക്ക് ഇരട്ടചങ്കല്ല ഉരുക്ക് ചങ്കാണെങ്കിലും ഈ മാതാപിതാക്കളുടെ കണ്ണീരിന് മുന്നില്‍ നിങ്ങളുടെ മുട്ടിടിയ്ക്കും മിസ്റ്റര്‍ പിണറായി. നീതി ലഭിക്കും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും. ഈ മാതാപിതാക്കളോടൊപ്പം കേരളത്തിന്റെ പൊതുമനസാക്ഷി മുഴുവനും ആ സമരപന്തലില്‍ കൂടെയുണ്ടാകും.

ജോസ് മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പ് മുൻപ് യുഡിഎഫിൽ വീണ്ടും കൂറുമാറ്റങ്ങൾ, കരു നീക്കി ഇടതുപക്ഷംജോസ് മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പ് മുൻപ് യുഡിഎഫിൽ വീണ്ടും കൂറുമാറ്റങ്ങൾ, കരു നീക്കി ഇടതുപക്ഷം

English summary
Walayar Case: Sobha Surendran criticizes Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X