പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ച്‌ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

Google Oneindia Malayalam News

വാളയാര്‍: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ തല മുണ്ഡനം ചെയ്‌ത്‌ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട്‌ അമ്മയ്‌ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സാമൂഹ്യപ്രവര്‍ത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മുണ്ഡനം ചെയ്‌തു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി വേണമെന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ്‌ തല മുണ്ഡനം ചെയ്യുന്നത്‌ ആരംഭിച്ചത്‌.

പെണ്‍കുട്ടികളുടെ വസ്‌ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട്‌ ചേര്‍ത്ത്‌ പിടിച്ചുകൊണ്ടാണ്‌ അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്‌. ബിന്ദുവിനും സലീനയ്‌ക്കും ശേഷമാണ്‌ പെണ്‍കുട്ടികളുടെ അമ്മയുടെ തല മുണ്ഡനം ചെയ്‌തത്‌. ഒരു മാസമായി താന്‍ വാളയാറില്‍ സ്‌ത്യാഗ്രഹമിരിക്കുന്നു.എന്നാല്‍ തന്റെ കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ല.

valayar

ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും നിരാഹാര സമരം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കാണാതെ സര്‍ക്കാര്‍ മുന്നോട്ട്‌ പോകുകയാണെന്നും 14 ജില്ലകളിലും പ്രതിഷേധം സംഘചിപ്പിക്കുമെന്നും അമ്മ മാതൃഭൂമി ന്യൂസിനോട്‌ പ്രതികരിച്ചു.
കേസന്വേഷണത്തില്‍ വീഴ്‌ച്ച വരുത്തിയ എസ്‌ഐ ചാക്കോയെയും ഡിവൈഎസ്‌പി സോജനേയും ശിക്ഷിക്കണം എന്നാണ്‌ അമ്മയുടെ ആവശ്യം. വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണക്കേസ്‌ അട്ടിമറിച്ച പോലീ്‌സ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ കഴിഞ്ഞ ഒരു മാസമായി സമരമനുഷ്‌ഠിക്കുകയായിരുന്നു പെണ്‍‌കുട്ടികളുടെ അമ്മ.

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

ആലത്തൂര്‍ എംപി രമ്യ ഹരിദാസ്‌, മഹിള കോണ്‍ഗ്രസ്‌ നേതാവ്‌ ലതിക സുഭാഷ്‌ എന്നിവര്‍ സമരവേദിയില്‍ കൈ്യദാര്‍ഢ്വുമായി എത്തിയിട്ടുണ്ട്‌. ഇന്നത്തോടെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും സാമൂഹികപ്രവര്‍ത്തകരും നടത്തിയ സമരം അവസാനിക്കും. വാളയാറിലെ ഇളയ പെണ്‍കുട്ടി മരിച്ചതിന്റെ ചരമവാര്‍ഷിക ദിനമായ മാര്‍ചച്‌ നാലിന്‌ എറണാകുളത്ത്‌ ഒരു സമരപരിപാടി നടത്തും. തുടര്‍ന്നായിരിക്കും മറ്റ്‌ സമരപരിപാടികളെ കുറിച്ച്‌ തീരുമാനിക്കുകയെന്ന്‌ സമരസമിതി നേതാക്കള്‍ അറിയിച്ചു.

ഹോട്ടായി അനഘ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
അവളുടെ ഗുഹ്യ ഭാഗത്തെ പാടുകൾ എങ്ങനെ ? വാളയാർ കേസിൽ നടന്നതിതാണ്

English summary
valayar girls mother protest against state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X