പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പബ്ജി ഗെയിമിന് അടിമകളാവരുതെന്ന് മുന്നറിയിപ്പുമായി പോലീസ്; എന്താണ് പബ്ജി മൊബൈൽ?

  • By Desk
Google Oneindia Malayalam News

പാലക്കാട്: PlayerUnknown’s BattleGrounds എന്നതിന്റെ ചുരുക്കനാമമാണ് പബ്ജി (PUBG) . Battle Royal വിഭാഗത്തിൽ പെടുന്ന ഗെയിം ആണിത്. Smartphone പതിപ്പ് ഇറങ്ങിയതോടെയാണ് ഗെയിമിന്റെ പ്രചാരം കൂടിയത്. നൂറു പേരടങ്ങുന്ന ഒരു കളിയിൽ കളിക്കാർ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തി അവർക്കാവശ്യമായ ആയുധങ്ങൾ ശേഖരിച്ച് പരസ്പരം യുദ്ധം ചെയുകയും അതിൽ അവസാനം വരെ അതിജീവിക്കുന്നവർ വിജയികളാവുകയും ചെയുന്നു.

<strong>കുളം നികത്തലിന് സ്റ്റോപ്പ് മെമ്മോ; മുഖം രക്ഷിച്ച് റവന്യു വിഭാഗം, നാണംകെട്ട് പാലക്കാട് നഗരസഭ</strong>കുളം നികത്തലിന് സ്റ്റോപ്പ് മെമ്മോ; മുഖം രക്ഷിച്ച് റവന്യു വിഭാഗം, നാണംകെട്ട് പാലക്കാട് നഗരസഭ

റ്റക്കും, രണ്ടാൾ ചേർന്നും , നാലാളുകളുടെ സംഘങ്ങളായും ഈ ഗെയിം കളിക്കാം. പരിമിതമായ സൗകര്യങ്ങളുള്ള സ്മാർട്ട് ഫോണുകളിലും ഈ ഗെയിം കളിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. ആകർഷകമായ ഗ്രാഫിക്സുകളാണ് ഇതിന്റെ പ്രചാരം കൂട്ടാൻ സഹായകമായ മറ്റൊരു ഘടകം. Battle Royal വിഭാഗത്തിൽ പെടുന്ന ഗെയിമുകൾ ഒരു പരിധിവരെ ആക്രമണ സ്വഭാവമുള്ളതും ആസക്തിയുളവാക്കുന്നതുമാണ്. Smartphones ഏറെ പ്രചാരമുള്ള ഇന്ത്യയിൽ പബ്ജി മൊബൈൽ വന്നതോടെ രാജ്യത്ത് അക്രമാസക്തമായ ഈ കൊലപാതക ഗെയിമിന് പ്രചാരം ലഭിച്ചു.

PUBG

കുട്ടികൾ കർമനിരതരാവേണ്ട സമയങ്ങളിൽ മണിക്കൂറുകളോളം ഗെയിമിന് വേണ്ടി ചിലവഴിക്കുമ്പോൾ അവരുടെ പഠനത്തേയും ആരോഗ്യത്തേയും ബാധിക്കും ഗെയിമിൽ ചിത്രീകരിക്കുന്ന രക്തപ്പാടുകൾ കുട്ടികളുടെയും മുതിർന്നവരുടെയും മാനസികാരോഗ്യത്തെ വിപരീതമായി സ്വാധീനിക്കും ഗെയിമിന്റെ മനോഹാരിതയും മികച്ച ഗുണമേന്മയുള്ള ഗ്രാഫിക്സുകളും അതിന്റെ സ്വഭാവവും ആളുകളിൽ ആസക്തിയുണ്ടാക്കും. അതുകൊണ്ടു ഈ ഗെയ്മില്‍ ആകൃഷ്ടരായി അതിന് അടിമപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിയക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
English summary
What is PUBG?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X