Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫലമറിയാൻ ഇനി വെറും 4 നാൾ മാത്രം; പാലക്കാട് ആദ്യം എണ്ണുക 22000ത്തോളം പോസ്റ്റൽ വോട്ടുകൾ

പാലക്കാട് : പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണലിനായി ഗവൺമെന്റ് വിക്ടോറിയ കോളേജിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണി തുടങ്ങുക. 22,700-ഓളം പോസ്റ്റൽ വോട്ടുകളാണ് ഉളളത്. പാലക്കാട്- 10,700-ഉം ആലത്തൂരിൽ 12,000-വും പോസ്റ്റൽ വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. പോസ്റ്റോഫീസുകളിൽനിന്ന് എത്തുന്ന പോസ്റ്റൽ വോട്ടുകൾ ജൂൺ നാലിന് രാവിലെ 7:59 വരെ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുകൂടി കണക്കാക്കിയാൽ മാത്രമേ പോസ്റ്റൽ വോട്ടുകളുടെ യാഥാർഥ കണക്ക് വ്യക്തമാവൂ.

പോസ്റ്റൽ വോട്ടെണ്ണിയാൽ 8.30 മുതല്‍ മെഷീനുകളിലെ വോട്ടുകൾ എണ്ണാന്‍ തുടങ്ങും. പാലക്കാട് ലോക്സഭാമണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കായി ഏഴ് വോട്ടെണ്ണല്‍ ഹാളുകളാണ് ഉളളത്. ഓരോ വോട്ടെണ്ണല്‍ ഹാളുകളിലും 14 മേശകള്‍ വീതം മൊത്തം 98 മേശകള്‍ സജ്ജീകരിക്കും. ആലത്തൂര്‍ ലോക്സഭാമണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കായി 11 കൗണ്ടിംഗ് ഹാളുകളുകളിലായി 91 മേശകള്‍ സജ്ജീകരിക്കും.

cpmcongress

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോസ്ഥർ വിക്ടോറിയ കോളേജിലെത്തി അവസാനവട്ട ഒരുക്കങ്ങൾ പരിശോധിച്ചിരുന്നു. ജൂൺ ഒന്നോടെ എണ്ണൽ കേന്ദ്രം പൂർണ സജ്ജമാവുമെന്നാണ് അധികൃതർ അറിയിച്ചു. വോട്ടണ്ണലിന് മാത്രമായി 900 ഓളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 2400 ഉദ്യോഗസ്ഥർക്ക് ചുമതലയുണ്ട്.

പ്രതീക്ഷയോടെ മുന്നണികൾ

വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ പാലക്കാട് ആര് എന്ന ആകാംക്ഷയിലാണ് ജനം. പോളിംഗ് കുറഞ്ഞത് ആശങ്കയ്ക്ക് കാരണമായെങ്കിലും വിജയ പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് മൂന്ന് മുന്നണികളും. ഇക്കുറിയും പാലക്കാടും ആലത്തൂരും വിജയം ആവർത്തിക്കുമെന്നാണ് യു ഡി എഫ് അവകാശപ്പെടുന്നത്. ഇടത് സർക്കാരിനെതിരെ ശക്തമായ ജനവികാരം ഉണ്ടെന്നും ബി ജെ പിയുടെ ഭരണം അവസാനിപ്പിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്നും പാലക്കാട് ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ മനോരമയോട് പ്രതികരിച്ചു. അതേസമയം ഇത്തവണ പാലക്കാടും ആലത്തൂരും തിരികെ പിടിക്കുമെന്നാണ് സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറയുന്നത്. ഇടതുപക്ഷം വേണമെന്ന വികാരം ജനങ്ങൾക്കിടയിൽ ശക്തിപ്പെട്ടുവെന്നും സി എ എ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസസിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+