പ്രണയിച്ച് വിവാഹം, നിർബന്ധത്തിന് വഴങ്ങി വീട്ടുകാർക്കൊപ്പം ഭാര്യ പോയി; യുവാവ് ആത്മഹത്യ ചെയ്തു
പാലക്കാട്; ഭാര്യ ഉപേക്ഷിച്ച് പോയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പേരൂരിന് സമീപം ചെനന്നൂരിൽ ആണ് ഗോവിന്ദ് രാജ് (28) ആത്മഹത്യ ചെയ്തത്. ആഗസ്റ്റ് 4 നായിരുന്നു ഗോവിന്ദ് രാജ് വിവാഹം കഴിച്ചത്.
മഞ്ജുള (20) എന്ന യുവതിയെയായിരുന്നു ഗോവിന്ദ് രാജ് വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കൊണ്ടായിരുന്നു വിവാഹം നടന്നത്. വിവാഹം നടന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ മഞ്ജുളയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

ഇതോടെ ഗോവിന്ദ് രാജിനേയും മഞ്ജുളയേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവടെ വെച്ച് രക്ഷിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയ മഞ്ജുള ഗോവിന്ദ് രാജിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്നും രക്ഷിതാക്കൾക്കൊപ്പം പോകുകയാണെന്നും പോലീസിന് എഴുതി നൽകി.
ഭാര്യ ഉപേക്ഷിച്ച് പോയത് മുതൽ അതീവ ദുഖിതനായിരുന്നു ഗോവിന്ദ് രാജ്.ഇന്നലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം സംഭവത്തിൽ മഞ്ജുളയുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കുന്നതുവരെ ഗോവിന്ദ് രാജിന്റെ മൃതദേഹം സ്വീകരിക്കില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ടു ബന്ധുക്കൾ കളക്ടറുടെ ഓഫീസിന് മുൻപിൽ റോഡിൽ കുത്തിയിരിപ്പ് സമരവും നടത്തി.












Click it and Unblock the Notifications