പാലക്കാട് ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു; ഭാര്യ കസ്റ്റഡിയിൽ
പാലക്കാട്; കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചുങ്കം സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഇയാളെ ഭാര്യ ശാന്ത വിറക് കൊള്ളി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. കുടുംബ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചന്ദ്രൻ വീണ് കിടക്കുകയാണെന്നും ആശുപത്രിയിൽ പോകാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ശാന്ത അയൽവാസികളെ സമീപിച്ചു. അയൽവാസികൾ എത്തിയപ്പോൾ ചന്ദ്രൻ മരിച്ച് കിടക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി ശാന്തയെ ചോദ്യം ചെയ്തപ്പോഴാണ് വിറക് കൊള്ളിക്കൊണ്ട് തലക്കടിച്ചതാണെന്ന് ശാന്ത തുറന്ന് പറഞ്ഞത്.
ടാപ്പിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട ചന്ദ്രൻ. ചന്ദ്രൻ വീട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും
ശാന്തയും ചന്ദ്രനും തമ്മില്‍ ഏറെ നാളുകളായ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാലക്കാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
'ശെടാ, അമ്മയ്ക്ക് ഇഷ്ടായില്ലേലും ഋതു ഏത് ലുക്കിലും പൊളിയല്ലേ'..വൈറൽ ഫോട്ടോകൾ












Click it and Unblock the Notifications