സിവിൽ സർവ്വീസ് രാജിവെച്ചതും മെയ് 3 ന്; വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കുമെന്ന് സരിൻ
പാലക്കാട്; ഒറ്റപ്പാലത്തെ പരാജയത്തിന് പിന്നാലെ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയായ പി സരിൻ. ഒരു മെയ് മൂന്നിനാണ് തിരിച്ചറിവുകളിലൂടെയുള്ള, വീണ്ടെടുപ്പിനായുള്ള യാത്ര തുടങ്ങിവെച്ചതെന്ന് സരിൻ പറയുന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം മറ്റൊരു മെയ് മൂന്നിന് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട് നിൽക്കുകയാണ്. എന്നാൽ
വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കുമെന്നും.
ജനങ്ങൾക്കിടയിലേക്ക് തന്നെ കോൺഗ്രസ്സിനെ തിരികെ കൊണ്ടുവരുമെന്നും സരിൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'ഒരു മെയ് മൂന്നിനാണ് തിരിച്ചറിവുകളിലൂടെയുള്ള, വീണ്ടെടുപ്പിനായുള്ള യാത്ര തുടങ്ങിവെച്ചത്. അഞ്ച് വർഷങ്ങൾക്കിപ്പുറം ജനപക്ഷ രാഷ്ട്രീയം പറയാൻ, പുതു തലമുറയുടെ പ്രതീക്ഷകൾ കാക്കാൻ, കോൺഗ്രസ്സിനെ തിരിച്ചുപിടിക്കാൻ... ആ യാത്ര തുടരുകയാണ്.വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കും.ജനങ്ങൾക്കിടയിലേക്ക് തന്നെ കോൺഗ്രസ്സിനെ തിരികെ കൊണ്ടുവരും...., സരിൻ കുറിപ്പിൽ പറയുന്നു.
ഐഎഎഎസ് ഉദ്യോഗസ്ഥനായിരുന്ന സരിന്‍ 2016 മെയ് മൂന്നിനായിരുന്നു സരിൻ പദവി രാജിവെച്ച് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഇത്തവണ ഒറ്റപ്പാലത്ത് സരിനിലൂടെ മികച്ച വിജയം നേടാനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാറിനോട് പരാജയപ്പെടുകയായിരുന്നു. 5152 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രേംകുമാർ ഇവിടെ വിജയിച്ചത്.












Click it and Unblock the Notifications