Get Updates
Get notified of breaking news, exclusive insights, and must-see stories!

നെന്മാറ ഇത്തവണയും ചുവക്കുമോ? തദ്ദേശ കണക്കും എൽഡിഎഫിനൊപ്പം..മണ്ഡല പരിചയം

പാലക്കാട്; ചിറ്റൂർ താലൂക്കിലെ എലവഞ്ചേരി, കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, അയിലൂർ, പുതുനഗരം, വടവന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് നെൻമാറ മണ്ഡലം. 2008 ൽ നിയമസഭ പുനർനിർണയത്തിലൂടെയാണ് മണ്ഡലം നിലവിൽ വന്നത്. ആദ്യ രണ്ട് തിരഞ്ഞെടുപ്പിലും എൽഡിഎഫായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. ഇക്കുറിയും വിജയം ലക്ഷ്യം വെച്ച് സിറ്റിംഗ് എംഎൽഎയായ കെ ബാബു തന്നെയാണ് സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നത്. അതേസമയം മണ്ഡലത്തിൽ ഇക്കുറി അട്ടിമറി ഉണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫ് , എൻഡിഎ ക്യമ്പുകൾ.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

 ആദ്യം എൽഡിഎഫിനൊപ്പം

ആദ്യം എൽഡിഎഫിനൊപ്പം

2011 ൽ വി ചന്താമരാക്ഷനായിരുന്നു നെൻമാറയിൽ നിന്ന് ആദ്യമായി എൽഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. 8694 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചു.ചെന്താമരാക്ഷൻ 64169 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫിൽ സിഎംപി സ്ഥാനാർത്ഥിയായ എംവി രാഘവന് 55475 വോട്ടുകളാണ് നേടാനായത്.

കെ ബാബുവിന്റെ വിജയം

കെ ബാബുവിന്റെ വിജയം

രണ്ടാം അങ്കത്തിൽ കെ ബാബുവിനെയാണ് സിപിഎം മത്സരിപ്പിച്ചത്. ഘടകക്ഷിയിൽ നിന്ന് സീറ്റ് ഏറ്റെടുത്ത് കോൺഗ്രസായിരുന്നു യുഡിഎഫിൽ അക്കുറി മത്സരിച്ചത്. എവി ഗോപിനാഥായിരുന്നു സ്ഥാനാർത്ഥി. എന്നാൽ 7,408 വോട്ടുകൾക്ക് കെ ബാബു വിജയിച്ചു. ഇത്തവണയും ബാബുവിനെ തന്നെയാണ് എൽഡിഎഫ് രംഗത്തിറക്കുന്നത്.

പ്രതീക്ഷയോടെ എൽഡിഎഫ്

പ്രതീക്ഷയോടെ എൽഡിഎഫ്

ഇക്കുറിയും വിജയം ആവർത്തിക്കുമെന്നാണ് ബാബു അവകാശപ്പെടുന്നത്. തദ്ദേശ കണക്കുകളും എൽഡിഎഫിന് അനുകൂലമാണ്. തിരഞ്ഞെടുപ്പിൽ ആറ് പഞ്ചായത്തുകൾ എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു ഒരു പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയും എൽ‍ഡിഎഫ് അധികാരത്തിലേറി.

തദ്ദേശ കണക്കുകൾ

തദ്ദേശ കണക്കുകൾ

വികസന വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ബാബു മണ്ഡലത്തിൽ വോട്ട് തേടുന്നത്.ഇത് വോട്ടായിമാറിമെന്നും എൽഡിഎഫ് പ്രതീക്ഷ പുലർത്തുന്നു.അതേസമയം യുഡിഎഫിൽ ഇത്തവണ സീറ്റ് സിഎംപിയ്ക്കാണ്. എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ ചെയര്‍മാനായ വിജയകൃഷ്ണൻ ആണ് സ്ഥാനാർത്ഥി.എംവിആര്‍ മത്സരിച്ചു എന്ന വൈകാരികതയിലാണ് വിജയകൃഷ്ണൻ ഇവിടെ ഇവിടെ നിന്ന് വോട്ട് തേടുന്നത്.

ബിഡിജെഎസിന്

ബിഡിജെഎസിന്

എൻഡിഎയിൽ ബിഡിജെഎസാണ് മത്സരിക്കുന്നത്. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ അനുരാഗാണ് സ്ഥാനാർത്ഥി. തദ്ദേശതിരഞ്ഞെടുപ്പില്‍ 34000 വോട്ട് നേടാൻ ഇവിടെ ബിജെപിക്ക് സാധിച്ചിരുന്നു. ഈ വോട്ട് കണക്കിലാണ് എൻഡിഎ പ്രതീക്ഷ പുലർത്തുന്നത്.

കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+